പുലിമുരുകന്‍' ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'മോണ്‍സ്റ്റര്‍' തിയേറ്റര്‍ റിലീസ് ആയേക്കുമെന്ന് സൂചന

പുലിമുരുകന്‍' ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'മോണ്‍സ്റ്റര്‍' തിയേറ്റര്‍ റിലീസ് ആയേക്കുമെന്ന് സൂചന
'പുലിമുരുകന്‍' ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം 'മോണ്‍സ്റ്റര്‍' തിയേറ്റര്‍ റിലീസ് ആയേക്കുമെന്ന് സൂചന. നിര്‍മ്മാതാക്കള്‍ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി നേരിട്ട് നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത്.

മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ഒടിടി ചര്‍ച്ചകള്‍ക്കൊടുവില്‍ തിയേറ്ററില്‍ എത്തുന്ന മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാകും ഇത്. മുമ്പ് മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2', 'ട്വല്‍ത് മാന്‍', പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ബ്രോ ഡാഡി' എന്നിവയാണ് ഒടിടിയില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങള്‍.

Other News in this category



4malayalees Recommends