കമ്മട്ടിപ്പാടം കണ്ട അന്ന് തൊട്ട് ആഗ്രഹിച്ചതാണ്; മണികണ്ഠന്‍ ആചാരിയെക്കുറിച്ച് ലാല്‍ ജോസ്

കമ്മട്ടിപ്പാടം കണ്ട അന്ന് തൊട്ട് ആഗ്രഹിച്ചതാണ്; മണികണ്ഠന്‍ ആചാരിയെക്കുറിച്ച് ലാല്‍ ജോസ്
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം 'സോളമന്റെ തേനീച്ചകളിലെ മണികണ്ഠന്‍ ആചാരിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവച്ച് ലാല്‍ ജോസ്. അറുമുഖന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മണികണ്ഠനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് തന്റെ ആഗ്രഹമായിരുന്നു എന്നും പ്രതിബദ്ധതയും അഭിനിവേശവുമുള്ള ഒരു യഥാര്‍ത്ഥ നടന്‍ ആണ് മണികണ്ഠന്‍ എന്നും താരം ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് കുറിച്ചു.

'കമ്മട്ടിപ്പാടം' കണ്ടപ്പോള്‍ മുതല്‍ മണികണ്ഠന്‍ ആചാരിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്നാഗ്രഹിച്ചതാണ്. പ്രതിബദ്ധതയും അഭിനിവേശവുമുള്ള ഒരു യഥാര്‍ത്ഥ നടന്‍'.

ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

Other News in this category



4malayalees Recommends