കുന്തോം കൊടച്ചക്രോം'; സജി ചെറിയാനെ പരിഹസിച്ച് ജോയ് മാത്യു

കുന്തോം കൊടച്ചക്രോം'; സജി ചെറിയാനെ പരിഹസിച്ച് ജോയ് മാത്യു
ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ പരിഹാസവുമായി നടന്‍ ജോയ് മാത്യു. 'കുന്തോം കൊടച്ചക്രോം' അപ്പര്‍ കുട്ടനാടിലെ ഓണാട്ടുകരയിലെ ഗ്രാമഭാഷയില്‍ ഒരു ഹാന്‍ഡ് ബുക്ക്. സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും. നിങ്ങളുടെ കോപ്പികള്‍ റിസര്‍വ് ചെയ്യൂ' എന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ അത് ജനങ്ങളെ കൊളളയടിക്കുന്നതാണ്. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.

Other News in this category



4malayalees Recommends