Cinema

ഇപ്പോള്‍ എല്ലാവരും നന്നായെന്നു പറയുന്ന ആ ഷോട്ടിനെക്കാളും പത്തു മടങ്ങ് നല്ലതായിരുന്നു ആദ്യ ഷോട്ട് ; സല്യൂട്ടിനെ കുറിച്ച് മനോജ് കെ ജയന്‍
ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിച്ച സമയത്തുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്.  മനോജ് കെ ജയന്റെ വാക്കുകള്‍ തിരക്കഥ വായിച്ചപ്പോള്‍ തന്നെ ക്ലൈമാക്‌സിലെ ആ ഇമോഷനല്‍ രംഗം മനസിലുടക്കിയിരുന്നു. അനുജന്‍ അരവിന്ദ് ആയി അഭിനയിക്കുന്ന ദുല്‍ഖറിനൊപ്പം ആ വരാന്തയിലെ ബെഞ്ചിലിരിക്കുന്ന രംഗം. ഓരോ സീനും ഓരോ നിമിഷവും എങ്ങനെ ആകണമെന്ന് റോഷന്റെ മനസില്‍ കൃത്യമായ ധാരണയുണ്ട്. ആ സീന്‍ എടുക്കുന്നതിനു മുന്‍പ് റോഷന്‍ പറഞ്ഞു, 'ചേട്ടാ… വളരെ സൂക്ഷ്മമായി ചെയ്താല്‍ മതി. മുഖത്ത് ഒരു ചലനം പോലും ആവശ്യമില്ല. വെറുതെ കണ്ണു നിറഞ്ഞിരുന്നാല്‍ മതി' എന്നു പറഞ്ഞു. എന്തോ സാങ്കേതിക പ്രശ്‌നം മൂലം ആ ഷോട്ട് രണ്ടോ മൂന്നോ തവണ പോകേണ്ടി വന്നു. അതില്‍ വലിയൊരു നഷ്ടം സംഭവിച്ചു. കാരണം, ആദ്യത്തെ ടേക്ക് പോയപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞു പോയി. റോഷന് വളരെ ഇഷ്ടപ്പെട്ട ഷോട്ടായിരുന്നു അത്. പക്ഷേ, എന്തോ

More »

ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ഇന്ത്യാക്കാര്‍ ഉടന്‍ തന്നെ ന്യൂനപക്ഷമാകും: 'ദി കശ്മീര്‍ ഫയല്‍സി'നെതിരെ പ്രകാശ് രാജ്
ദി കശ്മീര്‍ ഫയല്‍സ്' സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സിനിമയില്‍ പ്രതിപാദിക്കുന്ന വര്‍ഗീയ ധ്രൂവീകരണം രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയുയര്‍ത്തുമെന്ന് പ്രകാശ് രാജ് പറയുന്നു. 'പൈല്‍സ് ആന്‍ഡ് ഫയല്‍സ്, നിയമപരമായ മുന്നറിയിപ്പ് ഈ മതഭ്രാന്തന്മാര്‍

More »

ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചിലരാണ് ഇതൊക്കെ പറയുന്നത്, സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവരെ കുറിച്ച് മേജര്‍ രവി
നടനും എം.പിയുമായ സുരേഷ് ഗോപിയെ പറ്റി സംവിധായകന്‍ മേജര്‍ രവി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം തുറന്ന് സംസാരിച്ചത്. 'സുരേഷ് ഗോപിയെ കുറിച്ച് പലപ്പോഴും ട്രോളുകള്‍ ഇറങ്ങുന്നത് കാണാം. അദ്ദേഹം അത് കൊടുക്കില്ല, ഇത് കൊടുക്കില്ല എന്നൊക്കെ. ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചിലരാണ് ഇതൊക്കെ പറയുന്നത്. ആ മനുഷ്യന്‍ ചെയ്യുന്ന

More »

ഭീഷ്മ പര്‍വം സിനിമ കാണുമ്പോള്‍ താന്‍ ഭയങ്കര ഇമോഷണല്‍ ആയി, ദുല്‍ഖര്‍ സല്‍മാന്‍
ഭീഷ്മ പര്‍വം സിനിമ കാണുമ്പോള്‍ താന്‍ ഭയങ്കര ഇമോഷണല്‍ ആയെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിച്ചു, വാപ്പച്ചിയോട് നീതി പുലര്‍ത്തി എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ചെന്നൈയില്‍ നിന്നാണ് ഭീഷ്മ പര്‍വം കണ്ടത്. ഒരു തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ഒളിച്ച് പോയി കണ്ടതാണ്. പക്ഷേ കണ്ടപ്പോള്‍ നാട്ടില്‍ വച്ച് കാണേണ്ട

More »

നമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സര്‍ക്കാരിന്റേത്, എന്റെ സ്ഥലവും എടുത്തിരുന്നു: ഒമര്‍ ലുലു
സില്‍വര്‍ ലൈന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള സര്‍വേ കല്ലിടല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇതിനെതിരെ വമ്പന്‍ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിയെ അനുകൂലിച്ച് എത്തിയ സംവിധായകന്‍ ഒമര്‍ ലുലുവിനു നേരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ വീണ്ടും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എത്തുകയാണ് അദ്ദേഹം.  ഒമര്‍ ലുലുവിന്റെ വാക്കുകള്‍: ഒരു പത്ത് മിനിറ്റ് മുന്‍പേ

More »

അച്ഛന്റെ സഹോദരിമാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയില്ല: ശോഭന
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ വിഖ്യാതരായ, തന്റെ അച്ഛന്റെ സഹോദരിമാരും പ്രശസ്ത നടിമാരുമായിരുന്ന ലളിതപദ്മിനിരാഗിണിമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടിയില്ലെന്ന് ശോഭന. ലളിതപദ്മിനിരാഗിണിമാരുടെ സ്മരണാര്‍ത്ഥമുള്ള എല്‍ പി ആര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ശോഭന തന്റെ നൃത്ത അവതരണത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം

More »

ഞാന്‍ പലപ്പോഴും രാത്രി ഉറങ്ങിയിരുന്നത് മറൈന്‍ ഡ്രൈവിലെ ബെഞ്ചിലായിരുന്നു... ആദ്യ കാലത്തെ കുറിച്ച് അമിതാഭ് ബച്ചന്‍
സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് ബിഗ് ബി അമിതാഭ് ബച്ചന് പരസ്യത്തില്‍ അഭിനയിക്കുന്നതിനോട് ഒട്ടും തന്നെ താല്‍പര്യമുണ്ടായിരുന്നില്ല. തനിക്ക് ചെലവിനുള്ള പണം കണ്ടെത്താനായി ടാക്‌സി ഓടിക്കേണ്ടി വന്നാലും തെരുവില്‍ ഉറങ്ങേണ്ടി വന്നാലും താന്‍ പരസ്യത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു അന്ന് ബച്ചന്‍ തീരുമാനിച്ചിരുന്നത്. ഒരിക്കല്‍ പതിനായിരം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞൊരു

More »

അച്ഛനും മക്കളും ആണെന്ന് തോന്നുന്നില്ല ; ധനുഷ് ചിത്രത്തിന് കമന്റുകളിങ്ങനെ
ഐശ്വര്യ രജനീകാന്തുമായുള്ള വിവാഹമോചനത്തിന് ശേഷം ആദ്യമായി മക്കളുമായി പൊതുവേദിയിലെത്തിയ ധനുഷിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മക്കളായ യത്ര, ലിംഗരാജ എന്നിവര്‍ക്കൊപ്പം ഇളയരാജയുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ധനുഷ്. പൊതുവേദികളില്‍ മക്കള്‍ക്കൊപ്പം വളരെ വിരളമായി മാത്രമെ ധനുഷ് പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ട് തന്നെ ആരാധകരും ചിത്രം

More »

എന്റെ പുരയിടത്തില്‍ കെ റെയില്‍ കുറ്റിയടിക്കാന്‍ വന്നാലോ എന്ന് ചോദിക്കുന്നവരോട്': ഒമര്‍ ലുലു മറുപടി നല്‍കുന്നു
സില്‍വര്‍ലൈന്‍ പദ്ധതിയുടെ അതിരടയാളക്കല്ല് പിഴുതെറിഞ്ഞുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കെ റെയിലിന് പിന്തുണ അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നിരുന്നു. ദേശീയ പാത 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് എഴുതിയ കുറിപ്പിലാണ് കെറെയിലിനായി കാത്തിരിക്കുന്നുവെന്ന് സംവിധായകന്‍ പറഞ്ഞത്. ഇതിന് പിന്നാലെ സംവിധായകന്റെ നിലപാടില്‍

More »

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ