എന്റെ പുരയിടത്തില്‍ കെ റെയില്‍ കുറ്റിയടിക്കാന്‍ വന്നാലോ എന്ന് ചോദിക്കുന്നവരോട്': ഒമര്‍ ലുലു മറുപടി നല്‍കുന്നു

എന്റെ പുരയിടത്തില്‍ കെ റെയില്‍ കുറ്റിയടിക്കാന്‍ വന്നാലോ എന്ന് ചോദിക്കുന്നവരോട്': ഒമര്‍ ലുലു മറുപടി നല്‍കുന്നു
സില്‍വര്‍ലൈന്‍ പദ്ധതിയുടെ അതിരടയാളക്കല്ല് പിഴുതെറിഞ്ഞുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കെ റെയിലിന് പിന്തുണ അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നിരുന്നു. ദേശീയ പാത 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് എഴുതിയ കുറിപ്പിലാണ് കെറെയിലിനായി കാത്തിരിക്കുന്നുവെന്ന് സംവിധായകന്‍ പറഞ്ഞത്.

ഇതിന് പിന്നാലെ സംവിധായകന്റെ നിലപാടില്‍ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സ്വന്തം വീട്ടില്‍ സില്‍വല്‍ ലൈന്‍ അടയാളക്കല്ലുമായി വന്നാല്‍ സ്വീകരിച്ച് കയറ്റുമോ എന്നായിരുന്നു പ്രധാനമായും നേരിട്ട ചോദ്യം.

ഇതിന് ഒമറിന്റെ മറുപടി ഇങ്ങനെ: എന്റെ പുരയിടത്തില്‍ കുറ്റിയടിക്കാന്‍ വന്നാലോ എന്ന് ചോദിക്കുന്ന ആളുകളോട്. നഷ്ടപരിഹാരത്തുക ഇപ്പോള്‍ കൃത്യമായി കിട്ടുന്നുണ്ട് എന്നാണ് അറിവ്. അങ്ങനെ കിട്ടിയാല്‍ നോ സീന്‍. ഇപ്പോള്‍ ഉള്ള സ്ഥലത്തിലും കുറച്ച്കൂടി അധികം സ്ഥലം കിട്ടുന്ന നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റ് ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും. സുഖമായി ജീവിക്കും



Other News in this category



4malayalees Recommends