അച്ഛനും മക്കളും ആണെന്ന് തോന്നുന്നില്ല ; ധനുഷ് ചിത്രത്തിന് കമന്റുകളിങ്ങനെ

അച്ഛനും മക്കളും ആണെന്ന് തോന്നുന്നില്ല ; ധനുഷ് ചിത്രത്തിന് കമന്റുകളിങ്ങനെ
ഐശ്വര്യ രജനീകാന്തുമായുള്ള വിവാഹമോചനത്തിന് ശേഷം ആദ്യമായി മക്കളുമായി പൊതുവേദിയിലെത്തിയ ധനുഷിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മക്കളായ യത്ര, ലിംഗരാജ എന്നിവര്‍ക്കൊപ്പം ഇളയരാജയുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ധനുഷ്.

പൊതുവേദികളില്‍ മക്കള്‍ക്കൊപ്പം വളരെ വിരളമായി മാത്രമെ ധനുഷ് പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ട് തന്നെ ആരാധകരും ചിത്രം ഏറ്റെടുത്തു. 'സഹോദരങ്ങള്‍ ഒരുമിച്ച് ഇരിക്കുന്നപോലെയാണ് ചിത്രം കാണുമ്പോള്‍ തോന്നുന്നത്, അച്ഛനും മക്കളും ആണെന്ന് തോന്നുന്നില്ല' എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

18 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഈ വര്‍ഷം ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നതായി പ്രഖ്യാപനം നടത്തിയത്.

Other News in this category



4malayalees Recommends