UAE

ദുബൈയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ തുടരും
ദുബൈയില്‍ ഈമാസം പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ ദീര്‍ഘിപ്പിച്ചു. ഏപ്രില്‍ മധ്യത്തില്‍ വരെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് ദുബൈയിലെ ദുരന്തനിവാരണ സമിതിയുടെ തീരുമാനം. ഫെബ്രുവരി ആദ്യം മുതല്‍ ദുബൈയില്‍ നടപ്പാക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമാണ് എന്ന് കണ്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ റമദാന്‍ വരെ തുടരാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ആല്‍മക്തൂമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ദുബൈ ദുരന്ത നിവാരണ ഉന്നതാധികാരി സമിതി തീരുമാനിച്ചത്. നിലവിലെ നിയന്ത്രണങ്ങള്‍ അനുസരിച്ച് ദുബൈയിലെ ഭക്ഷണശാലകള്‍ രാത്രി ഒന്നിന് മുമ്പ് അടക്കണം. മദ്യശാലകളും പബ്ബുകളും അടഞ്ഞുകിടക്കും. സിനിമാശാലകള്‍ ഇന്‍ഡോര്‍ വേദികള്‍ എന്നിവയില്‍ ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രവശിപ്പിക്കൂ. മാസ്‌ക്, സാമൂഹിക അകലം തുടങ്ങി അടിസ്ഥാന സുരക്ഷാ മുന്‍കരുതലുകള്‍

More »

റാസല്‍ഖൈമയിലുണ്ടായ വാഹനാപകം ; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. 17ഉം 28ഉം വയസ് പ്രായമുള്ള സ്വദേശി യുവാക്കളാണ് അപകടത്തില്‍ മരണപ്പെട്ടതെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു.വ്യാഴാഴ്ച വൈകുന്നേരം എമിറേറ്റ്‌സ് ബൈപ്പാസ് റോഡിലായിരുന്നു അപകടം നടന്നിരിക്കുന്നത്. ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്!ടമായതിനെ തുടര്‍ന്ന് കാര്‍ പലതവണ തലകീഴായി മറിയുകയായിരുന്നുവെന്ന് റാസല്‍ഖൈമ

More »

മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസ് അപകടത്തിലെ ഡ്രൈവറുടെ ശിക്ഷ അപ്പീല്‍കോടതി വെട്ടിക്കുറച്ചു
മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസ് അപകടത്തിലെ ഡ്രൈവറുടെ ശിക്ഷ അപ്പീല്‍കോടതി വെട്ടിക്കുറച്ചു. ഒമാന്‍ സ്വദേശിയുടെ ശിക്ഷയാണ് ഏഴ് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി ചുരുക്കിയത്. അതേസമയം, 50 ലക്ഷം ദിര്‍ഹം പിഴയും 34 ദശലക്ഷം ദിര്‍ഹം ബ്ലഡ് മണിയും നല്‍കണമെന്ന വിധിയില്‍ മാറ്റമില്ല. തടവുകാലയളവ് വെട്ടിക്കുറച്ച അപ്പീല്‍ കോടതി, നഷ്ടപരിഹാര തുക മരിച്ചവരുടെ ബന്ധുക്കള്‍ക്ക്

More »

അറബ് ലോകത്തെ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് രാജ്യത്തിന്റെ ആദരം
അറബ് ലോകത്തെ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാന്‍ പിടിച്ചവര്‍ക്ക് രാജ്യത്തിന്റെ ആദരം.ബാബ് അല്‍ ഷംസില്‍ നടന്ന ചടങ്ങില്‍ 200ഓളം എന്‍ജിനീയര്‍മാരെ ആദരിച്ചു. രാജ്യത്തിന്റെ വികസനത്തിന്റെ രഹസ്യം ഇത്തരം പ്രതിഭകളാണെന്ന് ആദരിക്കല്‍ ചടങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അഭിപ്രായപ്പെട്ടു. അബൂദബി കിരീടാവകാശിയും

More »

ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി
ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി. ആളുകളുടെ ജീവന് ഭീഷണി ഉയര്‍ത്തുമാറ് റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ കര്‍ശനമായി നേരിടാനാണ് തീരുമാനം. ഡ്രൈവര്‍മാരെ ബോധവത്കരിക്കാന്‍ വിവിധ കാമ്പയിനുകള്‍ അബൂദബി പൊലിസ് സംഘടിപ്പിക്കുന്നുണ്ട്. അമിതവേഗത, റെഡ് സിഗ്‌നല്‍ മറികടക്കല്‍, അശ്രദ്ധമായി വണ്ടിയോടിക്കല്‍ ഉള്‍പ്പെടെ എല്ലാ നിയമലംഘനങ്ങളും അമര്‍ച്ച ചെയ്യുകയെന്ന

More »

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എത്തുന്നവര്‍ ഫെബ്രുവരി 22 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതണം
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എത്തുന്നവര്‍ ഫെബ്രുവരി 22 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതണം. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഫെബ്രുവരി 17ന് പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം പല രാജ്യങ്ങളിലും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ 

More »

കാമുകിയ്ക്ക് പിറന്നാള്‍ സമ്മാനമായി ഒട്ടകം നല്‍കിയ യുവാവ് മോഷണക്കുറ്റത്തിന് അറസ്റ്റില്‍
കാമുകിക്ക് ഒരു പിറന്നാള്‍ 'സമ്മാനം' നല്‍കിയ കാമുകന്‍ അറസ്റ്റില്‍. യുഎഇ സ്വദേശിയായ യുവാവാണ് കാമുകി ആവശ്യപ്പെട്ട സമ്മാനം നല്‍കി ഒടുവില്‍ ജയിലില്‍ ആയത്. തന്റെ പിറന്നാള്‍ സമ്മാനമായി കാമുകി ഇയാളോട് ആവശ്യപ്പെട്ടത് ഒരു ഒട്ടകമായിരുന്നു. എന്നാല്‍ ഇതിനെ വാങ്ങാനുള്ള തുക ചിലവഴിക്കാനില്ലാതിരുന്ന യുവാവ് സമീപത്തെ ഫാമില്‍ നിന്നും ഒട്ടകത്തെ മോഷ്ടിച്ചാണ് കാമുകിയുടെ ആഗ്രഹം സാധിച്ചു

More »

അബുദാബിയില്‍ വാഹനത്തിന്റെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തിയാല്‍ ഇനി മുതല്‍ വന്‍ തുക പിഴ നല്‍കണം
അബുദാബിയില്‍ വാഹനത്തിന്റെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തിയാല്‍ ഇനി മുതല്‍ വന്‍ തുക പിഴ നല്‍കണം. വാഹനത്തിന്റെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരിയ്ക്കാന്‍ അനുവദിക്കുന്നത് നിയമ ലംഘനമാണെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പിടികൂടും. പിന്നീട് വാഹനം തിരികെ കിട്ടുന്നതിന് 5000 ദിര്‍ഹവും കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന കുറ്റത്തിന് 400

More »

ഫോണിലൂടെ വന്‍തുകയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ അഞ്ച് അംഗസംഘം യുഎഇയില്‍ അറസ്റ്റില്‍
ഫോണിലൂടെ വന്‍തുകയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ അഞ്ച് അംഗസംഘം യുഎഇയില്‍ അറസ്റ്റിലായി. ഒരു വനിതയടക്കം അഞ്ച് പ്രവാസികളാണ് പിടിയിലായതെന്ന് അബൂദബി പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് ഫോണുകളും നിരവധി സിം കാര്‍ഡുകളും പിടിച്ചെടുത്തു. നിരവധി പേരാണ് ഇവരുടെ തട്ടിപ്പിനിരയായത്. ബാങ്കില്‍ നിന്നാണെന്നും അക്കൗണ്ട് ഫ്രീസാണെന്നും അറിയിച്ചാണ് ഇവര്‍ ഫോണില്‍ വിളിക്കുക. തന്ത്രപൂര്‍വം ബാങ്ക്

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും