ഫോണിലൂടെ വന്‍തുകയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ അഞ്ച് അംഗസംഘം യുഎഇയില്‍ അറസ്റ്റില്‍

ഫോണിലൂടെ വന്‍തുകയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ അഞ്ച് അംഗസംഘം യുഎഇയില്‍ അറസ്റ്റില്‍
ഫോണിലൂടെ വന്‍തുകയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ അഞ്ച് അംഗസംഘം യുഎഇയില്‍ അറസ്റ്റിലായി. ഒരു വനിതയടക്കം അഞ്ച് പ്രവാസികളാണ് പിടിയിലായതെന്ന് അബൂദബി പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് ഫോണുകളും നിരവധി സിം കാര്‍ഡുകളും പിടിച്ചെടുത്തു.

നിരവധി പേരാണ് ഇവരുടെ തട്ടിപ്പിനിരയായത്. ബാങ്കില്‍ നിന്നാണെന്നും അക്കൗണ്ട് ഫ്രീസാണെന്നും അറിയിച്ചാണ് ഇവര്‍ ഫോണില്‍ വിളിക്കുക. തന്ത്രപൂര്‍വം ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് വേര്‍ഡുകളും കൈക്കലാക്കുന്ന സംഘം അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്നതായിരുന്നു രീതി. അജ്മാന്‍ പൊലീസിന്റെ സഹകരണത്തോടെയാണ് സംഘത്തെ അബൂദബി പൊലീസ് വലയിലാക്കിയത്. പിടിയിലായ അഞ്ച് പേരും ഏഷ്യക്കാരാണെന്ന് പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends