UAE

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ എയര്‍ഇന്ത്യ സര്‍വീസ് നടത്തും
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് ഇന്നലെ മുതല്‍ ആരംഭിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ കൂടാതെ ഡല്‍ഹി, ലക്‌നൗ, മുംബൈ, അമൃത്സര്‍, ഹൈദരാബാദ്, ജെയ്പുര്‍, പുണെ, അഹമ്മദാബാദ്, ചെന്നൈ, മധുരൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ട്രാവല്‍ ഏജന്റുമായോ എയര്‍ ഇന്ത്യ വെബ്‌സൈറ്റ് മുഖേനയോ അല്ലെങ്കില്‍ എയര്‍ ഇന്ത്യ ഓഫീസുമായോ നേരിട്ട് ബന്ധപ്പെടാം. കണ്ണൂരിലേക്ക് ഒക്ടോബര്‍ 25, നവംബര്‍ ഒന്ന്, എട്ട്, 15, 22, 29, ഡിസംബര്‍ ആറ്, 13, 20, 27 ദിവസങ്ങളിലാണ് സര്‍വീസ്. കൊച്ചിയിലേക്ക് ഒക്ടോബര്‍ 26നും നവംബര്‍ രണ്ട്, ഒമ്പത്, 16, 23, 30, ഡിസംബര്‍ ഏഴ്, 14, 21, 28 തീയതികളിലും തിരുവനന്തപുരത്തേക്ക് ഒക്ടോബര്‍ 27, നവംബര്‍

More »

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട സിറിയന്‍ പെണ്‍കുട്ടിക്ക് കൃത്രിമ കണ്ണ് നല്‍കി യുഎഇ
ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട സിറിയന്‍ പെണ്‍കുട്ടി അഞ്ച് വയസ്സുകാരി സമയ്ക്ക് കൃത്രിമ കണ്ണ് നല്‍കി യുഎഇ. ജനറല്‍ വിമന്‍സ് യൂനിയന്‍ ചെയര്‍പേഴ്‌സണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലിലൂടെയാണ് ഈ കുട്ടിയ്ക്ക് കൃത്രിമകണ്ണ്

More »

ഖത്തറിലുള്ള തുര്‍ക്കി സൈനിക സാന്നിധ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് യു.എ.ഇ.
ഖത്തറിലുള്ള തുര്‍ക്കി സൈനിക സാന്നിധ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് യു.എ.ഇ. ഗള്‍ഫ് മേഖലയിലെ ധ്രുവീകരണത്തിനാണ് ഈ സൈനിക സാന്നിധ്യം ഉപയോഗിക്കപ്പെടുന്നതെന്നു യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍നേഷ് പ്രതികരിച്ചു. ഒപ്പം തുര്‍ക്കി സൈന്യം മേഖലയില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'അറബ് ഗള്‍ഫിലെ തുര്‍ക്കി സൈനിക സാന്നിധ്യം ഒരു അടിയന്തരാവസ്ഥയാണ്. ഇത്

More »

നാട്ടിലേക്ക് യാത്ര പുറപ്പെടുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ പ്രവാസിക്ക് ദാരുണാന്ത്യം
നാട്ടിലേക്ക് യാത്ര പുറപ്പെടുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ പ്രവാസിക്ക് ദാരുണാന്ത്യം. നാട്ടിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലേക്ക് പോകാന്‍ തയ്യാറാക്കിയ കാറിടിച്ചാണ് 50 കാരന്‍ മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയിലെ അല്‍ താവൂനിലായിരുന്നു അപകടമെന്നു ഷാര്‍ജ പോലീസ് പറഞ്ഞു. വാഹനത്തില്‍ ലഗേജുകള്‍ കയറ്റുന്നതിനിടെ അബദ്ധത്തില്‍ നിയന്ത്രണം നഷ്ടമായി

More »

അബുദാബിയിലെത്തി ആറാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കില്‍ ഒരു ലക്ഷം പിഴ !
വിവിധ എമിറേറ്റുകളില്‍പോയി തിരിച്ചെത്തി അബുദാബിയില്‍ തുടരുന്നവര്‍ ആറാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കില്‍ 5,000 ദിര്‍ഹം (ഒരു ലക്ഷം രൂപ) പിഴ. പിസിആര്‍ പരിശോധന നടത്താതിരുന്ന മലയാളികളടക്കം ഒട്ടേറെ പേരില്‍നിന്ന് പിഴയീടാക്കി. നിസ്സാര ലാഭം നോക്കി കോവിഡ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചവര്‍ക്കാണ് വന്‍തുക പിഴ നല്‍കേണ്ടിവന്നത്. കോവിഡ് നെഗറ്റീവ് ഫലവുമായി റോഡ് മാര്‍ഗം

More »

തൊഴില്‍ വിസകള്‍ അനുവദിച്ചതോടെ യുഎഇയിലേക്ക് യാത്രാ തിരക്ക്
തൊഴില്‍ വിസകള്‍ കൂടി അനുവദിച്ചു തുടങ്ങിയതോടെ യു.എ.ഇയിലേക്ക് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരുടെ തിരക്ക്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇടത്താവളം എന്ന നിലക്ക് കൂടി യു.എ.ഇയെ പലരും ആശ്രയിക്കുന്നുണ്ട്. കൂടുതല്‍ യാത്രക്കാരെ ലഭിക്കാന്‍ വിമാന കമ്പനികള്‍ പുതിയ ഓഫറുകളും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുതലാണ് യു.എ.ഇ തൊഴില്‍ വിസ കൂടി അനുവദിക്കാന്‍

More »

അറബ് രാജ്യങ്ങളിലെ യുവാക്കള്‍ സ്വന്തം രാജ്യത്തെ ഭരണത്തില്‍ അസംതൃപ്തരാണെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നെന്നും സര്‍വേ റിപ്പോര്‍ട്ട്
അറബ് രാജ്യങ്ങളിലെ യുവാക്കള്‍ സ്വന്തം രാജ്യത്തെ ഭരണത്തില്‍ അസംതൃപ്തരാണെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നെന്നും പുതിയ സര്‍വേ. ദുബായിലെ ASDA'A BCW കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സി നടത്തിയ അറബ് യൂത്ത് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വേ പ്രകാരം പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ലെബനനനാണ്. രാജ്യത്തെ 77 ശതമാനം ചെറുപ്പക്കാര്‍ രാജ്യം വിടുന്നതിനെ പറ്റി

More »

കാലാവധി തീര്‍ന്ന താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും
കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും. പിന്നീട് യുഎഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 2020 മാര്‍ച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീര്‍ന്ന റെസിഡന്റ് വിസക്കാരാണ് ഈ മാസം 11 ന് മുമ്പ് മടങ്ങേണ്ടത്. അല്ലാത്ത പക്ഷം ഇവര്‍ പുതിയ വിസയിലേക്ക് മാറി

More »

മൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ക്ക് അഞ്ചു വര്‍ഷം തടവ്
മൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ഡ്രൈവര്‍ക്ക് യുഎഇ കോടതി അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. പ്രവാസിയായ ഫാമിലി ഡ്രൈവറുടെ പീഡനത്തിനിരയായ ശേഷം കുട്ടിയുടെ മാനസിക നില താളം തെറ്റിയതായി അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്തും. വീട്ടിലെ ജോലിക്കാരിയുടെ ഭര്‍ത്താവ് കൂടിയാണ് പ്രതി. വീട്ടില്‍ തന്നെ താമസിച്ചിരുന്ന

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും