UAE

കോവിഡ് ആശങ്ക ഒഴിയാതെ യുഎഇ
പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നതില്‍ യുഎഇയില്‍ ആശങ്ക. വ്യാഴാഴ്ച 1398 പേര്‍ക്ക് ആണ് കോവിഡ് ബാധിച്ചത്. രണ്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,11,437ഉം, മരണസംഖ്യ 452ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1666 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരായവരുടെ എണ്ണം 1,03,325 ആയി ഉയര്‍ന്നു. നിലവില്‍ 7,660 പേര്‍ ചികിത്സയിലാണ്. 1,14,147 പരിശോധനകള്‍ നടത്തിയതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 1.13 കോടിയിലധികമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

More »

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ എയര്‍ഇന്ത്യ സര്‍വീസ് നടത്തും
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് ഇന്നലെ മുതല്‍ ആരംഭിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ കൂടാതെ ഡല്‍ഹി, ലക്‌നൗ, മുംബൈ, അമൃത്സര്‍, ഹൈദരാബാദ്, ജെയ്പുര്‍, പുണെ, അഹമ്മദാബാദ്, ചെന്നൈ, മധുരൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും.

More »

ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട സിറിയന്‍ പെണ്‍കുട്ടിക്ക് കൃത്രിമ കണ്ണ് നല്‍കി യുഎഇ
ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട സിറിയന്‍ പെണ്‍കുട്ടി അഞ്ച് വയസ്സുകാരി സമയ്ക്ക് കൃത്രിമ കണ്ണ് നല്‍കി യുഎഇ. ജനറല്‍ വിമന്‍സ് യൂനിയന്‍ ചെയര്‍പേഴ്‌സണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലിലൂടെയാണ് ഈ കുട്ടിയ്ക്ക് കൃത്രിമകണ്ണ്

More »

ഖത്തറിലുള്ള തുര്‍ക്കി സൈനിക സാന്നിധ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് യു.എ.ഇ.
ഖത്തറിലുള്ള തുര്‍ക്കി സൈനിക സാന്നിധ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് യു.എ.ഇ. ഗള്‍ഫ് മേഖലയിലെ ധ്രുവീകരണത്തിനാണ് ഈ സൈനിക സാന്നിധ്യം ഉപയോഗിക്കപ്പെടുന്നതെന്നു യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍നേഷ് പ്രതികരിച്ചു. ഒപ്പം തുര്‍ക്കി സൈന്യം മേഖലയില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'അറബ് ഗള്‍ഫിലെ തുര്‍ക്കി സൈനിക സാന്നിധ്യം ഒരു അടിയന്തരാവസ്ഥയാണ്. ഇത്

More »

നാട്ടിലേക്ക് യാത്ര പുറപ്പെടുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ പ്രവാസിക്ക് ദാരുണാന്ത്യം
നാട്ടിലേക്ക് യാത്ര പുറപ്പെടുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ പ്രവാസിക്ക് ദാരുണാന്ത്യം. നാട്ടിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലേക്ക് പോകാന്‍ തയ്യാറാക്കിയ കാറിടിച്ചാണ് 50 കാരന്‍ മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയിലെ അല്‍ താവൂനിലായിരുന്നു അപകടമെന്നു ഷാര്‍ജ പോലീസ് പറഞ്ഞു. വാഹനത്തില്‍ ലഗേജുകള്‍ കയറ്റുന്നതിനിടെ അബദ്ധത്തില്‍ നിയന്ത്രണം നഷ്ടമായി

More »

അബുദാബിയിലെത്തി ആറാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കില്‍ ഒരു ലക്ഷം പിഴ !
വിവിധ എമിറേറ്റുകളില്‍പോയി തിരിച്ചെത്തി അബുദാബിയില്‍ തുടരുന്നവര്‍ ആറാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കില്‍ 5,000 ദിര്‍ഹം (ഒരു ലക്ഷം രൂപ) പിഴ. പിസിആര്‍ പരിശോധന നടത്താതിരുന്ന മലയാളികളടക്കം ഒട്ടേറെ പേരില്‍നിന്ന് പിഴയീടാക്കി. നിസ്സാര ലാഭം നോക്കി കോവിഡ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചവര്‍ക്കാണ് വന്‍തുക പിഴ നല്‍കേണ്ടിവന്നത്. കോവിഡ് നെഗറ്റീവ് ഫലവുമായി റോഡ് മാര്‍ഗം

More »

തൊഴില്‍ വിസകള്‍ അനുവദിച്ചതോടെ യുഎഇയിലേക്ക് യാത്രാ തിരക്ക്
തൊഴില്‍ വിസകള്‍ കൂടി അനുവദിച്ചു തുടങ്ങിയതോടെ യു.എ.ഇയിലേക്ക് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരുടെ തിരക്ക്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇടത്താവളം എന്ന നിലക്ക് കൂടി യു.എ.ഇയെ പലരും ആശ്രയിക്കുന്നുണ്ട്. കൂടുതല്‍ യാത്രക്കാരെ ലഭിക്കാന്‍ വിമാന കമ്പനികള്‍ പുതിയ ഓഫറുകളും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുതലാണ് യു.എ.ഇ തൊഴില്‍ വിസ കൂടി അനുവദിക്കാന്‍

More »

അറബ് രാജ്യങ്ങളിലെ യുവാക്കള്‍ സ്വന്തം രാജ്യത്തെ ഭരണത്തില്‍ അസംതൃപ്തരാണെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നെന്നും സര്‍വേ റിപ്പോര്‍ട്ട്
അറബ് രാജ്യങ്ങളിലെ യുവാക്കള്‍ സ്വന്തം രാജ്യത്തെ ഭരണത്തില്‍ അസംതൃപ്തരാണെന്നും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നെന്നും പുതിയ സര്‍വേ. ദുബായിലെ ASDA'A BCW കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സി നടത്തിയ അറബ് യൂത്ത് സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വേ പ്രകാരം പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യം ലെബനനനാണ്. രാജ്യത്തെ 77 ശതമാനം ചെറുപ്പക്കാര്‍ രാജ്യം വിടുന്നതിനെ പറ്റി

More »

കാലാവധി തീര്‍ന്ന താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും
കോവിഡ് കാലത്ത് കാലാവധി പിന്നിട്ട താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും. പിന്നീട് യുഎഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 2020 മാര്‍ച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീര്‍ന്ന റെസിഡന്റ് വിസക്കാരാണ് ഈ മാസം 11 ന് മുമ്പ് മടങ്ങേണ്ടത്. അല്ലാത്ത പക്ഷം ഇവര്‍ പുതിയ വിസയിലേക്ക് മാറി

More »

ജിസിസി ഏകീകൃത വീസ ; 30 ദിവസത്തിലേറെ അംഗ രാജ്യങ്ങളില്‍ തങ്ങാനായേക്കും

വര്‍ഷാവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വീസയില്‍ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളില്‍ താങ്ങാമെന്ന് സൂചന. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്. സൗദി, യുഎഇ, കുവൈത്ത്, ഖത്തര്‍ ,ബഹ്‌റൈന്‍, ഒമാന്‍ എന്നീ അംഗരാജ്യങ്ങള്‍

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

യുഎഇയുടെ തെക്ക് പടിഞ്ഞാറ് മേഖലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയിലും ദുബായിലും നേരിയ ചാറ്റല്‍ മഴ പെയ്യാം. അറേബ്യന്‍ കടലിലെ ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. തീര പ്രദേശങ്ങളിലും

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ