തൊഴില്‍ വിസകള്‍ അനുവദിച്ചതോടെ യുഎഇയിലേക്ക് യാത്രാ തിരക്ക്

തൊഴില്‍ വിസകള്‍ അനുവദിച്ചതോടെ യുഎഇയിലേക്ക് യാത്രാ തിരക്ക്
തൊഴില്‍ വിസകള്‍ കൂടി അനുവദിച്ചു തുടങ്ങിയതോടെ യു.എ.ഇയിലേക്ക് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരുടെ തിരക്ക്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇടത്താവളം എന്ന നിലക്ക് കൂടി യു.എ.ഇയെ പലരും ആശ്രയിക്കുന്നുണ്ട്. കൂടുതല്‍ യാത്രക്കാരെ ലഭിക്കാന്‍ വിമാന കമ്പനികള്‍ പുതിയ ഓഫറുകളും പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം മുതലാണ് യു.എ.ഇ തൊഴില്‍ വിസ കൂടി അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ആയിരക്കണക്കിന് ഗാര്‍ഹിക വിസാ അപേക്ഷകളാണ് ലഭിച്ചത്. റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിലും തിരക്ക് വര്‍ധിച്ചു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴില്‍ വിസകളും ആദ്യഘട്ടത്തില്‍ അനുവദിച്ചു തുടങ്ങി. സര്‍ക്കാര്‍ തീരുമാനത്തെ മിക്ക സ്ഥാപനങ്ങളും അഭിനന്ദിച്ചു. സാമ്പത്തിക രംഗത്ത് ഇത് പുത്തനുണര്‍വ് പകരുമെന്നാണ് തൊഴിലുടമകളും സ്ഥാപനങ്ങളും വ്യക്തമാക്കുന്നത്.

അതിനിടെ, ഇന്ത്യയില്‍ നിന്നുള്‍പ്പെടെ യു.എ.ഇയിലേക്കുള്ള എല്ലാ വിമാനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

Other News in this category



4malayalees Recommends