UAE

ദുബൈയിലേക്ക് വരാനുള്ള കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു
ദുബൈയിലേക്ക് വരാനുള്ള കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. യു.എ.ഇ സ്വദേശികള്‍ക്കാണ് ഇളവ് കൂടുതല്‍ സഹായകമാവുക. മറ്റു രാജ്യങ്ങളില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സ്വദേശികള്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ല. ദുബൈ ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ചട്ടപ്രകാരം യു എ ഇ സ്വദേശികള്‍ ഏത് രാജ്യത്ത് നിന്നായാലും ദുബൈയിലേക്ക് പുറപ്പെടാന്‍ പി.സി.ആര്‍ ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതില്ല. എന്നാല്‍, ദുബൈയില്‍ എത്തിയ ശേഷം ഇവര്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. അതേസമയം, ദുബൈയിലേക്ക് വരുന്ന റെസിഡന്റ് വിസക്കാര്‍, സന്ദര്‍ശക വിസക്കാര്‍, ടൂറിസ്റ്റ് വിസക്കാര്‍ എന്നിവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പേ പി.സി.ആര്‍ കോവിഡ് ഫലം നിര്‍ബന്ധമാണ്. ദുബൈ വിമാനത്താവളം വഴി മറ്റിടങ്ങളിലേക്ക് യാത്രചെയ്യുന്ന

More »

മഹാത്മാ ഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഫലീഫ
 മഹാത്മാഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ച് ദുബായിലെ ബുര്‍ജ് ഖലീഫ. ഗാന്ധിയുടെ 15ാം ജന്മ വാര്‍ഷിക ദിനത്തില്‍ പ്രത്യേക എല്‍ഇഡി ഷോ നടത്തി. വെള്ളിയാഴ്ച രാത്രി ഗാന്ധി സന്ദേശങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ച ബുര്‍ജ് ഖലീഫ വര്‍ണവെളിച്ചത്തില്‍ മുങ്ങി. ഇന്ത്യന്‍ എംബസിയും അബുദാബി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് പരാപാടി സംഘടിപ്പിച്ചത്. ദുബായിലെ ഇന്ത്യന്‍

More »

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് അംഗത്വം നേടാന്‍ യുഎഇ
യു.എന്‍ സുരക്ഷാ സമിതിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യു.എ.ഇയും. 2022-2023 വര്‍ഷത്തേക്ക് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് അംഗത്വം നേടാനാണ് യു.എ.ഇ ഉദ്ദേശിക്കുന്നത്. യു.എ.ഇ വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സൈദ് ആണ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്.സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കല്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍

More »

യുഎഇയിലെ റാസ് അല്‍ ഖൈമയില്‍ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം
യുഎഇയിലെ റാസ് അല്‍ ഖൈമയില്‍ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം. മുയൈറീദ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഒന്‍പത് ക്യാമ്പുകള്‍ പൂര്‍ണമായി കത്തി നശിച്ചു. പ്രദേശത്തു നിന്ന് 44 തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. റാസല്‍ഖൈമ പോര്‍ട്ടിനും ഫെവ ഓഫീസീനും സമീപത്തായുള്ള ക്യാമ്പിലാണ് അഗ്‌നി ബാധ ഉണ്ടായത്. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി 9:40

More »

ദുബായ് പോലീസിലെ ബോംബ് നിര്‍മാര്‍ജന സ്‌ക്വാഡിന്റെ ഭാഗമായി അഞ്ച് സ്ത്രീകള്‍
ദുബായ് പോലീസിലെ വനിതാ ടീം അംഗങ്ങള്‍ താരതമ്യേന ഉയര്‍ന്ന കാര്യക്ഷമത തെളിയിച്ചതായി ജനറല്‍ സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാഷിദ് അല്‍ ഫലാസി പറഞ്ഞു. ഇവര്‍ എട്ട് മാസത്തെ പ്രത്യേകപരിശീലനവും നേടിയിട്ടുണ്ട്. കൂടാതെ കോവിഡ് അണുനശീകരണ പ്രക്രിയയിലും ഇവര്‍ ഭാഗമായിരുന്നു. പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍

More »

ഈ ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലം സ്വീകരിക്കരുതെന്ന് എയര്‍ ഇന്ത്യയോട് ദുബൈ അധികൃതര്‍
ഇന്ത്യയിലെ ഏതാനും ലാബുകളില്‍ നിന്ന് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ റിപോര്‍ട്ട് സ്വീകരിക്കരുതെന്ന് ദുബൈ അധികൃതര്‍ എയര്‍ ഇന്ത്യ എക്‌സപ്രസിനോട് ആവശ്യപ്പെട്ടു. സൂര്യം ലാബ് ജയ്പൂര്‍, കേരളത്തിലെ വിവിധ നഗരങ്ങളിലുള്ള മൈക്രോ ഹെല്‍ത്ത് ലാബ്,ഡോ. പി ഭാസിന്‍ പാത്ത്‌ലാബ്‌സ് ഡല്‍ഹി, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ ഡല്‍ഹി എന്നീ ലാബുകളില്‍ നിന്നുള്ള ടെസ്റ്റ് റിപോര്‍ട്ടുകളാണ്

More »

യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം. മികച്ച ശമ്പളം മറ്റ് ആനുകൂല്യങ്ങളും :അപേക്ഷ ക്ഷണിച്ചു
യുഎഇയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം. ഡ്രൈവര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ യുഎഇയില്‍ സാധുതയുള്ള താമസ വിസയുള്ളവര്‍ക്കാണ് അവസരം. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് കുറഞ്ഞ യോഗ്യത. യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സും അഞ്ച് വര്‍ഷം യുഎഇയില്‍ ഡ്രൈവിങ് ജോലി ചെയ്ത പരിചയവും നിര്‍ബന്ധം. ഇംഗീഷ്, അറബി ഭാഷാ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.. തുടക്കത്തില്‍ പ്രതിമാസ ശമ്പളം 4860

More »

ഇന്ന് മുതല്‍ യുഎഇയിലെ സ്വകാര്യ മേഖലയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ വേതനം
ഇന്ന് മുതല്‍ യുഎഇയിലെ സ്വകാര്യ മേഖലയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ വേതനം എന്ന ഫെഡറല്‍ നിയമം നടപ്പാക്കും. യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് 2020ലെ ആറാം നമ്പര്‍ ഫെഡറല്‍ നിയമം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഒരേ പൊസിഷനില്‍ ഉള്ളതോ ഒരേ സ്വഭാത്തിലുള്ളതോ ആയ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം നല്‍കണം. 1980ലെ എട്ടാം നമ്പര്‍

More »

ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ യു.എ.ഇ വീണ്ടും അനുവദിച്ചു തുടങ്ങി
കോവിഡ് കാരണം നിര്‍ത്തിവെച്ച ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ യു.എ.ഇ വീണ്ടും അനുവദിച്ചു തുടങ്ങി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ വിനോദസഞ്ചാരസാമ്പത്തിക മേഖലകളില്‍ ഉണര്‍വ്വുണ്ടാക്കാനാണ് വീണ്ടും വീസ അനുവദിച്ചു തുടങ്ങിയത്. എന്നാല്‍, വര്‍ക് പെര്‍മിറ്റ് തല്‍ക്കാലം അനുവദിക്കില്ലെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഎഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അധികൃതര്‍ അറിയിച്ചു.

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും