UAE

വാട്‌സ്ആപ് വഴി സ്ത്രീയെ അപമാനിച്ചു ; യുഎഇയില്‍ യുവാവിന് വന്‍തുക പിഴ
സ്ത്രീക്ക് അപകീര്‍ത്തികരമായ വാട്‌സ്ആപ് സന്ദേശങ്ങള്‍ അയച്ച യുവാവിന് അബുദാബി കോടതി 270000 ദിര്‍ഹം (അരക്കോടി) പിഴ ശിക്ഷ വിധിച്ചു. ഇതില്‍ 20000 ദിര്‍ഹം സ്ത്രീക്ക് നല്‍കേണ്ട നഷ്ടപരിഹാരവും 250000 ദിര്‍ഹം പിഴയുമാണ്. തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ സഹിതം ഹാജരാക്കി അറബ് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ഐടി നിയമത്തിലെ വകുപ്പുകള്‍ ലംഘിച്ചതിനാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.    

More »

കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കിരുത്തി ജോലിയ്ക്ക് പോയാല്‍ പണി കിട്ടും ; യുഎഇയില്‍ നിയമം കര്‍ശനമാക്കുന്നു ; പിടികൂടിയാല്‍ തടവും പിഴയും
യുഎഇയില്‍ കുട്ടികളെ വീടിന് അകത്തു പൂട്ടിയിട്ട് ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് താക്കീതുമായി പബ്ലിക് പ്രോസിക്യൂഷന്‍. വ്യക്തമായ കാരണം ഉണ്ടെങ്കിലേ കുട്ടികളെ മറ്റിടത്ത് ഏല്‍പ്പിക്കാവൂ. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ക്ക് ശക്തമായ താക്കീതും നല്‍കി. കുടുംബ പ്രശ്‌നത്തില്‍ മക്കളെ ഉപേക്ഷിക്കുന്നവര്‍ തടവിലാകും. വിവാഹ മോചന വേളയില്‍ കുട്ടികളുടെ സംരക്ഷണ ചുമതല

More »

ലിഫ്റ്റില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു
ലിഫ്റ്റില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു. മൂന്ന് മാസം ജയില്‍ ശിക്ഷയാണ് 25കാരനായ പാകിസ്ഥാന്‍ സ്വദേശിക്ക് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. ശിക്ഷ കഴിഞ്ഞു പ്രതിയെ നാട് കടത്താനും ഉത്തരവില്‍ പറയുന്നു. 30 വയസുകാരിയായ ഫിലിപ്പൈന്‍സ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ മാസമായിരുന്നു സംഭവം. ഇന്റര്‍നാഷണല്‍ സിറ്റിയിലെ

More »

ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടെയ്ന്‍ ആയി ദുബൈയിലെ പാം ഫൗണ്ടെയ്ന്‍
സ്വന്തം റെക്കോഡ് തിരുത്തിയെഴുതി ദുബൈയിലെ 'പാം ഫൗണ്ടെയ്ന്‍'. ബുര്‍ജ് ഖലീഫയുടെ മുന്നിലെ ഫൗണ്ടെയ്‌നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാം ജുമൈറയിലെ പോയന്റെയില്‍ പുതിയ ജലധാര ഉയര്‍ന്നു. ഉദ്ഘാടന ദിവസം തന്നെ 105 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങിയ ജലധാര ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടെയ്ന്‍ എന്ന റെക്കോഡും സ്വന്തമാക്കി. ഡി.ജെ, ഡാന്‍സ്, കരിമരുന്ന് പ്രയോഗം തുടങ്ങിയവയുടെ അകമ്പടിയോടെയാണ്

More »

യുഎഇ പതാക ദിനത്തോടനുബന്ധിച്ച് നവംബര്‍ മൂന്നിന് ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്ത് ദുബായ്
പതാകദിനത്തോടനുബന്ധിച്ച് രാജ്യത്ത് ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്ത് ദുബായ്. യുഎഇ പതാക ദിനത്തോടനുബന്ധിച്ച് നവംബര്‍ മൂന്നിന് രാവിലെ കൃത്യം 11 മണിക്ക് ദേശീയ പതാക ഉയര്‍ത്താനാണ് ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം. നമ്മുടെ ഐക്യത്തി?ന്റെയും പരമാധികാരത്തിന്റെയും അടയാളമാണ് യു.എ.ഇ ദേശീയ പതാകയെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

More »

യുഎഇയില്‍ വന്‍ തീപ്പിടുത്തം
യുഎഇയില്‍ വന്‍ തീപ്പിടുത്തം. ഉമ്മുല്‍ഖുവൈനില്‍ ഉമ്മുല്‍ താഊബ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഫാക്ടറിയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്. അപകട വിവരം അറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. സ്ഥലത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. സമീപത്തുള്ള മറ്റ് ഫാക്ടറികളിലേക്കും വര്‍ക്ക്‌ഷോപ്പുകളിലേക്കും തീ പടരാതെ

More »

നബിദിന അവധി പ്രഖ്യാപിച്ച് യുഎഇ
നബിദിന അവധി പ്രഖ്യാപിച്ച് യുഎഇ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 29 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ ജീവനക്കാര്‍ക്ക് ആകെ മൂന്നു ദിവസം അവധി ലഭിക്കും. നവംബര്‍ ഒന്ന് ഞായറാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ട്വീറ്റ് ചെയ്തു. അറബി മാസം റബീഉല്‍ അവ്വല്‍

More »

പ്രവാസി മലയാളിയെ തേടിയെത്തി വീണ്ടും ഭാഗ്യം ; ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം
പ്രവാസി മലയാളിയെ തേടിയെത്തിയത് മഹാഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം ലഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് (46) ബുധനാഴ്ച നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്.  ദുബായിലെ സ്വകാര്യ കമ്പനിയില്‍ മാനേജറാണ് അനൂപ് പിള്ള. 21 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന അനൂപ് കഴിഞ്ഞ പത്ത് വര്‍ഷമായി

More »

യുഎഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായേലിലെത്തി
യുഎഇയില്‍നിന്നുള്ള ആദ്യ യാത്രാവിമാനം ഇസ്രായേലിലെത്തി. അബൂദബിയില്‍ നിന്നുള്ള ഇവൈ 9607 ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനമാണ് എത്തിയതെന്ന് ഇസ്രായേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് അറിയിച്ചു. തെല്‍ അവീവിലെ ബെന്‍ ഗൂരിയോണ്‍ വിമാനത്താവളത്തിലാണ് വിമാനമെത്തിയത്. ഇസ്രായേലിലേക്ക് യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന ആദ്യ ഗള്‍ഫ് വിമാനക്കമ്പനിയായി ഇത്തിഹാദ് മാറിയെന്ന് ഇത്തിഹാദ്

More »

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും

യുഎഇ ; വീസ കാലാവധി കഴിഞ്ഞാലും പിഴയില്ല

കഴിഞ്ഞ ദിവസം പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു വഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുമ്പ് മടങ്ങാനാകാത്ത സന്ദര്‍ശക, താമസ വീസക്കാരില് നിന്ന് ഓവര്‍സ്‌റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 16 മുതല്‍ 18 വരെ റദ്ദാക്കിയ ദുബായില്‍ നിന്നുള്ള വിമാനങ്ങളിലെ

പ്രളയ ബാധിതര്‍ക്ക് ദുബായ് സര്‍ക്കാരിന്റെ പിന്തുണ ; ഭക്ഷണവും പാര്‍പ്പിടവും സൗകര്യങ്ങളും സൗജന്യം

പ്രളയത്തില്‍ ഭവന രഹിതരായ ദുബായിലെ താമസക്കാര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു. മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും