പ്രവാസി മലയാളിയെ തേടിയെത്തി വീണ്ടും ഭാഗ്യം ; ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം

പ്രവാസി മലയാളിയെ തേടിയെത്തി വീണ്ടും ഭാഗ്യം ; ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം
പ്രവാസി മലയാളിയെ തേടിയെത്തിയത് മഹാഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം ലഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് (46) ബുധനാഴ്ച നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്.

ദുബായിലെ സ്വകാര്യ കമ്പനിയില്‍ മാനേജറാണ് അനൂപ് പിള്ള. 21 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന അനൂപ് കഴിഞ്ഞ പത്ത് വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. മഹാമാരിക്കാലത്ത് ഇത്തരമൊരു സമ്മാനം തേടിയെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദുബായിലെ ഒരു ഇന്റര്‍നാഷണല്‍ ബില്‍ഡിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എം.ഇ.പി സീനിയര്‍ മാനേജരായ അനൂപ് പറഞ്ഞു.

നറുക്കെടുപ്പ് വിജയത്തില്‍ സന്തോഷമുണ്ടെന്നും 5000 ടിക്കറ്റുകള്‍ വിറ്റഴിയുന്തോറും നടക്കുന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തന്നെപ്പോലുള്ളവര്‍ക്ക് വിജയം നേടാന്‍ അപൂര്‍വ അവസരമൊരുക്കുന്നതായും അനൂപ് പറഞ്ഞു. ഭാര്യക്കും രണ്ട് മക്കളോടുമൊത്ത് ദുബായിലാണ് അനൂപ് താമസിക്കുന്നത്.

ദുബായ് ഡ്യൂട്ടിഫ്രീ, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ പതിവായി മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ജേതാക്കളാകാറ്. എന്നാല്‍, അടുത്തിടെ നടന്ന നറുക്കെടുപ്പുകളില്‍ മറ്റു രാജ്യക്കാരായിരുന്നു വിജയികള്‍. ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒരു മലയാളിയെ തേടി മഹാഭാഗ്യമെത്തുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ ആരംഭിച്ച 1999ന് ശേഷം വിജയിയാകുന്ന 169ാമത്തെ ഇന്ത്യക്കാരനാണ് അനൂപ്.

Other News in this category



4malayalees Recommends