UAE

12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത യുവാവിനെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്തു
12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത യുവാവിനെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശാര്‍ജയിലെ മുവൈല ഏരിയയിലായിരുന്നു സംഭവം. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മുഴുവന്‍ ഒരാള്‍ അടിച്ചുതകര്‍ത്തായി ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ചാണ് ഷാര്‍ജ പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തിയത്.  പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ വാഹനങ്ങള്‍ തകര്‍ക്കുന്നത് വ്യക്തവുമായിരുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പാകിസ്ഥാനിയായ പ്രവാസിയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി. തുടര്‍ന്ന് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തന്നെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത സമയത്ത് ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസിന്റ അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും

More »

യുഎഇയില്‍ ഇന്ന് പകല്‍ അന്തരീക്ഷ താപനില പരമാവധി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്
യുഎഇയില്‍ ഇന്ന് പകല്‍ അന്തരീക്ഷ താപനില പരമാവധി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം തെളിഞ്ഞ കാലവസ്ഥയായിരിക്കും. 34 മുതല്‍ 40 വരെയായിരിക്കും വിവിധ പ്രദേശങ്ങളിലെ പരമാവധി താപനില. കഴിഞ്ഞ ദിവസം രാജ്യത്ത് 40.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില

More »

പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ ആറ് കോടി ദിര്‍ഹം അനുവദിച്ച് ഷാര്‍ജാ ഭരണകൂടം
പൗരന്മാര്‍ക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുന്നതിനായി 6.31 കോടി ദിര്‍ഹം അനുവദിച്ച് ഷാര്‍ജാ ഭരണകൂടം. സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മിറ്റിയാണ് ഇതിനുള്ള അനുമതി നല്‍കിയത്. പൗരന്മാരുടെ കടങ്ങളുമായി ബന്ധപ്പെട്ട 120 കേസുകള്‍

More »

ആഡംബര ഹോട്ടല്‍ മുറിയില്‍ തീയിട്ട് തത്സമയം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ ദുബായ് പൊലീസ് അറസ്റ്റുചെയ്തു
ആഡംബര ഹോട്ടല്‍ മുറിയില്‍ തീയിട്ട് തത്സമയം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ ദുബായ് പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍ മുറിയില്‍ സ്ഥാപിച്ചിരുന്ന അഗ്‌നി ശമന സംവിധാനം തകരാറിലാക്കിയാണ് യുവാവ് മുറിയില്‍ തീയിട്ടത്. തന്റെ സഹോദരി എന്ന് പരിചയപ്പെടുത്തിയ യുവതിക്കൊപ്പമാണ് യുവാവ് ഹോട്ടലില്‍ മുറിയെടുത്തത്. കൂടെ പുരോഹിത വേഷത്തില്‍

More »

ഷാര്‍ജ കോഴിക്കോട് എയര്‍ഇന്ത്യ സര്‍വീസ് വീണ്ടും തുടങ്ങുന്നു
ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് വീണ്ടും തുടങ്ങുന്നു. മാര്‍ച്ച് 28 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും. പ്രവാസികളെ ഏറെ ആകര്‍ഷിച്ചിരുന്ന വിമാന സര്‍വീസായിരുന്നു ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസ് അന്താരാഷ്ട്ര വിമാന വിലക്ക് മാറ്റിയതോടെയാണ് പുനരാരംഭിക്കാന്‍ തീരുമാനമായത്. മുമ്പ് ആഴ്ചയില്‍ എല്ലാ

More »

മലയാളിയ്ക്ക് വീണ്ടും അബുദാബി ബിഗ് ടിക്കറ്റിലൂടെ സമ്മാനം ; അച്ഛനാകാന്‍ പോകുന്ന സന്തോഷത്തിനിടെ ഭാഗ്യം തേടിയെത്തിയ ആവേശത്തില്‍ ഷംസീര്‍
മലയാളിയ്ക്ക് വീണ്ടും അബുദാബി ബിഗ് ടിക്കറ്റിലൂടെ വന്‍തുക സമ്മാനം. ഇത്തവണ ഭാഗ്യദേവത അനുഗ്രഹിച്ചിരിക്കുന്നത് ഷംസീര്‍ പുരക്കലിനെയാണ്. ബുധനാഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹമാണ് (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ഷംസീറിന് സമ്മാനം ലഭിച്ചത്. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് അവതാരക ബുഷ്‌റയാണ് ഷംസീറിനെ വിളിച്ചത്. ബിഗ് ടിക്കറ്റ്

More »

അനധികൃത പണപ്പിരിവുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇ
അനധികൃത പണപ്പിരിവുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ. സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സംഭാവനകളുമായി ബന്ധപ്പെട്ട യുഎഇ ഫെഡറല്‍ നിയമം എല്ലാവരും അറിഞ്ഞിരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങാതെ ധനസമാഹരണമോ പണം സ്വരൂപിക്കുന്നതിനു പരസ്യമോ പ്രചാരണമോ പാടില്ലെന്നും

More »

ദുബൈ വിമാനത്താവളത്തില്‍ ലഹരി മരുന്ന് ശേഖരവുമായി യുവതി പിടിയില്‍
ദുബൈ വിമാനത്താവളത്തില്‍ ലഹരി മരുന്ന് ശേഖരവുമായി യുവതി പിടിയില്‍. അഞ്ചര കിലോയിലേറെ കൊക്കെയിന്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിലെ എക്‌സ് റേ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ലാറ്റിനമേരിക്കന്‍ രാജ്യത്ത് നിന്നെത്തിയ യുവതിയില്‍ നിന്നാണ് 5.7 കിലോ കൊക്കൈയന്‍ ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധനക്ക്

More »

'360 സര്‍വീസ് പോളിസി'; ദുബായില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നു
ദുബായില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നു. ഇതിനായി '360 സര്‍വീസ് പോളിസി' എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ നയം പ്രഖ്യാപിച്ച് ദുബായ്. ദുബായിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇത് നടപ്പാക്കും. സര്‍ക്കാര്‍ ഓഫിസുകളിലെത്തുന്നവരുടെ എണ്ണം കുറക്കാനും ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ '360

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും