UAE

അജ്മാനിലെ ട്രാന്‍സ്‌പോര്‍ട് ബസുകളില്‍ സ്മാര്‍ട്ട് സ്‌ക്രീനുകള്‍ സ്ഥാപിച്ചു
അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പൊതു ബസുകളില്‍ സ്മാര്‍ട്ട് സ്‌ക്രീനുകള്‍ സ്ഥാപിച്ചു. ഇതുവഴി വരാനിരിക്കുന്ന ബസുകളുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും. യാത്രക്കാര്‍ക്ക് ഇറങ്ങാനുള്ളതും വരാനിരിക്കുന്നതുമായ സ്റ്റോപ്പുകളെ കുറിച്ച് ബസില്‍ സ്ഥാപിച്ച സ്‌ക്രീനില്‍ തെളിയും. അറബിയിലും അംഗ്ലീഷിലുമുള്ള ശബ്ദ സന്ദേശം ലഭ്യമാകും.  

More »

12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത യുവാവിനെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്തു
12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത യുവാവിനെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശാര്‍ജയിലെ മുവൈല ഏരിയയിലായിരുന്നു സംഭവം. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മുഴുവന്‍ ഒരാള്‍ അടിച്ചുതകര്‍ത്തായി ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ചാണ് ഷാര്‍ജ പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തിയത്.  പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ വാഹനങ്ങള്‍ തകര്‍ക്കുന്നത് വ്യക്തവുമായിരുന്നു.

More »

യുഎഇയില്‍ ഇന്ന് പകല്‍ അന്തരീക്ഷ താപനില പരമാവധി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്
യുഎഇയില്‍ ഇന്ന് പകല്‍ അന്തരീക്ഷ താപനില പരമാവധി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം തെളിഞ്ഞ കാലവസ്ഥയായിരിക്കും. 34 മുതല്‍ 40 വരെയായിരിക്കും വിവിധ പ്രദേശങ്ങളിലെ പരമാവധി താപനില. കഴിഞ്ഞ ദിവസം രാജ്യത്ത് 40.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില

More »

പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ ആറ് കോടി ദിര്‍ഹം അനുവദിച്ച് ഷാര്‍ജാ ഭരണകൂടം
പൗരന്മാര്‍ക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുന്നതിനായി 6.31 കോടി ദിര്‍ഹം അനുവദിച്ച് ഷാര്‍ജാ ഭരണകൂടം. സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മിറ്റിയാണ് ഇതിനുള്ള അനുമതി നല്‍കിയത്. പൗരന്മാരുടെ കടങ്ങളുമായി ബന്ധപ്പെട്ട 120 കേസുകള്‍

More »

ആഡംബര ഹോട്ടല്‍ മുറിയില്‍ തീയിട്ട് തത്സമയം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ ദുബായ് പൊലീസ് അറസ്റ്റുചെയ്തു
ആഡംബര ഹോട്ടല്‍ മുറിയില്‍ തീയിട്ട് തത്സമയം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ ദുബായ് പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍ മുറിയില്‍ സ്ഥാപിച്ചിരുന്ന അഗ്‌നി ശമന സംവിധാനം തകരാറിലാക്കിയാണ് യുവാവ് മുറിയില്‍ തീയിട്ടത്. തന്റെ സഹോദരി എന്ന് പരിചയപ്പെടുത്തിയ യുവതിക്കൊപ്പമാണ് യുവാവ് ഹോട്ടലില്‍ മുറിയെടുത്തത്. കൂടെ പുരോഹിത വേഷത്തില്‍

More »

ഷാര്‍ജ കോഴിക്കോട് എയര്‍ഇന്ത്യ സര്‍വീസ് വീണ്ടും തുടങ്ങുന്നു
ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് വീണ്ടും തുടങ്ങുന്നു. മാര്‍ച്ച് 28 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും. പ്രവാസികളെ ഏറെ ആകര്‍ഷിച്ചിരുന്ന വിമാന സര്‍വീസായിരുന്നു ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസ് അന്താരാഷ്ട്ര വിമാന വിലക്ക് മാറ്റിയതോടെയാണ് പുനരാരംഭിക്കാന്‍ തീരുമാനമായത്. മുമ്പ് ആഴ്ചയില്‍ എല്ലാ

More »

മലയാളിയ്ക്ക് വീണ്ടും അബുദാബി ബിഗ് ടിക്കറ്റിലൂടെ സമ്മാനം ; അച്ഛനാകാന്‍ പോകുന്ന സന്തോഷത്തിനിടെ ഭാഗ്യം തേടിയെത്തിയ ആവേശത്തില്‍ ഷംസീര്‍
മലയാളിയ്ക്ക് വീണ്ടും അബുദാബി ബിഗ് ടിക്കറ്റിലൂടെ വന്‍തുക സമ്മാനം. ഇത്തവണ ഭാഗ്യദേവത അനുഗ്രഹിച്ചിരിക്കുന്നത് ഷംസീര്‍ പുരക്കലിനെയാണ്. ബുധനാഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹമാണ് (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ഷംസീറിന് സമ്മാനം ലഭിച്ചത്. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് അവതാരക ബുഷ്‌റയാണ് ഷംസീറിനെ വിളിച്ചത്. ബിഗ് ടിക്കറ്റ്

More »

അനധികൃത പണപ്പിരിവുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇ
അനധികൃത പണപ്പിരിവുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ. സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സംഭാവനകളുമായി ബന്ധപ്പെട്ട യുഎഇ ഫെഡറല്‍ നിയമം എല്ലാവരും അറിഞ്ഞിരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങാതെ ധനസമാഹരണമോ പണം സ്വരൂപിക്കുന്നതിനു പരസ്യമോ പ്രചാരണമോ പാടില്ലെന്നും

More »

ദുബൈ വിമാനത്താവളത്തില്‍ ലഹരി മരുന്ന് ശേഖരവുമായി യുവതി പിടിയില്‍
ദുബൈ വിമാനത്താവളത്തില്‍ ലഹരി മരുന്ന് ശേഖരവുമായി യുവതി പിടിയില്‍. അഞ്ചര കിലോയിലേറെ കൊക്കെയിന്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിലെ എക്‌സ് റേ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ലാറ്റിനമേരിക്കന്‍ രാജ്യത്ത് നിന്നെത്തിയ യുവതിയില്‍ നിന്നാണ് 5.7 കിലോ കൊക്കൈയന്‍ ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധനക്ക്

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും