അനധികൃത പണപ്പിരിവുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇ

അനധികൃത പണപ്പിരിവുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇ
അനധികൃത പണപ്പിരിവുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ. സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സംഭാവനകളുമായി ബന്ധപ്പെട്ട യുഎഇ ഫെഡറല്‍ നിയമം എല്ലാവരും അറിഞ്ഞിരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങാതെ ധനസമാഹരണമോ പണം സ്വരൂപിക്കുന്നതിനു പരസ്യമോ പ്രചാരണമോ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ ഒരാള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ധനസമാഹരണം നടത്താന്‍ അധികാരമില്ല. ഏതെങ്കിലും വ്യക്തികള്‍ക്കോ കൂട്ടായ്മകള്‍ക്കോ പണപ്പിരിവ് നടത്തണമെങ്കില്‍ നിശ്ചിത സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ നിന്ന് അനുമതി തേടേണ്ടതാണ്. നിയമലംഘനം നടത്തുന്നവരില്‍ നിന്നും രണ്ട് ലക്ഷം ദിര്‍ഹമില്‍ കുറയാത്ത തുകയോ 5 ലക്ഷത്തില്‍ കൂടാത്ത സംഖ്യയോ പിഴയായി ഈടാക്കും.

Other News in this category



4malayalees Recommends