ദുബൈ വിമാനത്താവളത്തില്‍ ലഹരി മരുന്ന് ശേഖരവുമായി യുവതി പിടിയില്‍
ദുബൈ വിമാനത്താവളത്തില്‍ ലഹരി മരുന്ന് ശേഖരവുമായി യുവതി പിടിയില്‍. അഞ്ചര കിലോയിലേറെ കൊക്കെയിന്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിലെ എക്‌സ് റേ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ലാറ്റിനമേരിക്കന്‍ രാജ്യത്ത് നിന്നെത്തിയ യുവതിയില്‍ നിന്നാണ് 5.7 കിലോ കൊക്കൈയന്‍ ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
എക്‌സ് റേ പരിശേധാനയില്‍ ലഗേജിനുള്ളില്‍ അസ്വാഭാവികമായി ചിലത് കണ്ടെത്തി. വിശദ പരിശോധനയില്‍ ഇത് കൊക്കെയ്‌നാണെന്ന് മനസിലായി. ബാഗിനുള്ളിലെ രഹസ്യഅറയില്‍ പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് 3.2 കിലോ കൊക്കൈന്‍ കണ്ടെത്തിയത്. ഷാമ്പുവിന്റെ കുപ്പിയില്‍ നിറച്ച നിലയിലായിരുന്നു 2.4 കിലോ കൊക്കൈന്‍.