ഷാര്‍ജ കോഴിക്കോട് എയര്‍ഇന്ത്യ സര്‍വീസ് വീണ്ടും തുടങ്ങുന്നു

ഷാര്‍ജ കോഴിക്കോട് എയര്‍ഇന്ത്യ സര്‍വീസ് വീണ്ടും തുടങ്ങുന്നു
ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് വീണ്ടും തുടങ്ങുന്നു. മാര്‍ച്ച് 28 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും. പ്രവാസികളെ ഏറെ ആകര്‍ഷിച്ചിരുന്ന വിമാന സര്‍വീസായിരുന്നു ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസ് അന്താരാഷ്ട്ര വിമാന വിലക്ക് മാറ്റിയതോടെയാണ് പുനരാരംഭിക്കാന്‍ തീരുമാനമായത്. മുമ്പ് ആഴ്ചയില്‍ എല്ലാ ദിവസവുമുണ്ടായിരുന്ന ഈ സര്‍വീസ് പ്രവാസികള്‍ക്ക് ഏറെ ഉപയോഗപ്രദമായിരുന്നു. വര്‍ഷങ്ങളായി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങളാണ് കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തിയിരുന്നത്.

Other News in this category



4malayalees Recommends