'360 സര്‍വീസ് പോളിസി'; ദുബായില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നു

'360 സര്‍വീസ് പോളിസി'; ദുബായില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നു
ദുബായില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍വത്കരിക്കുന്നു. ഇതിനായി '360 സര്‍വീസ് പോളിസി' എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ നയം പ്രഖ്യാപിച്ച് ദുബായ്. ദുബായിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇത് നടപ്പാക്കും. സര്‍ക്കാര്‍ ഓഫിസുകളിലെത്തുന്നവരുടെ എണ്ണം കുറക്കാനും ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ '360 സര്‍വീസ് പോളിസി' പ്രഖ്യാപിച്ചത്.

നയത്തിന് ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. നയം നടപ്പാകുന്നതോടെ വര്‍ഷം ഉപഭോക്താക്കളുടെ 90 ലക്ഷം ഓഫിസ് സന്ദര്‍ശനങ്ങള്‍ ഒഴിവാകുമെന്നാണ് കണക്കാക്കുന്നത്. മൂന്ന് ലക്ഷം ജോലി സമയം ലാഭിക്കാനും കഴിയും. പുതിയ നയത്തിലൂടെ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 100 കോടി ദിര്‍ഹം ലാഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.


Other News in this category



4malayalees Recommends