USA

മോഷ്ടിച്ച പണത്തിന്റെ ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തു; അമേരിക്കയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
 നോര്‍ത്ത് കരോലിന:  മോഷ്ടിച്ച പണത്തിന്റെ ഫോട്ടോകള്‍ തന്റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്ത ആളെ പോലീസ് അറസ്റ്റു ചെയ്തതായി നോര്‍ത്ത് കരോലിനയിലെ വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യുണെറ്റഡ് സ്റ്റേറ്റ്‌സ് അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു. താന്‍ ജോലി ചെയ്തിരുന്ന വെല്‍സ് ഫാര്‍ഗോ ബാങ്കിന്റെ ലോക്കറില്‍ നിന്നാണ് പണം മോഷ്ടിച്ചതെന്ന് അര്‍ലാന്‍ഡോ ഹെന്‍ഡേഴ്‌സണ്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. ഏകദേശം 88,000.00 ഡോളറാണ് പല തവണകളായി ഹെന്‍ഡേഴ്‌സണ്‍ മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് ഹെന്‍ഡേഴ്‌സണ്‍ പണം മോഷ്ടിക്കാന്‍ തുടങ്ങിയത്. ജോലിയുടെ ഭാഗമായി ലോക്കറിന്റെ  താക്കോല്‍ കൈയ്യിലുണ്ടായിരുന്നതാണ് മോഷ്ടിക്കാന്‍ എളുപ്പമായത്. പതിനെട്ടു തവണകളായിട്ടാണ് താന്‍ മോഷണം നടത്തിയതെന്ന് ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. വ്യത്യസ്ഥ

More »

ന്യൂജെഴ്‌സിയിലെ സൂപ്പര്‍ മാര്‍ക്കറ്റിനു നേരെയുണ്ടായ വെടിവെപ്പ്; നിയമവിരുദ്ധമായി ആയുധം കൈവശം വെച്ച ഒരാളെ അറസ്റ്റ് ചെയ്തു
കീപോര്‍ട്ട് (ന്യൂജെഴ്‌സി): കഴിഞ്ഞയാഴ്ച ന്യൂജെഴ്‌സിയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിനു നേരെയുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ട അക്രമകാരികളിലൊരാളുടെ പോക്കറ്റില്‍ നിന്ന് കണ്ടെത്തിയ ഫോണ്‍ നമ്പറും അഡ്രസും പ്രകാരം ന്യൂജേഴ്‌സിയില്‍ തന്നെയുള്ള ഒരാളെ നിയമവിരുദ്ധമായി ആയുധം കൈവശം വെച്ചതിന് അറസ്റ്റു ചെയ്തതായി ഫെഡറല്‍ അധികൃതര്‍ അറിയിച്ചു. കീപോര്‍ട്ടിലെ 35 കാരനായ അഹമ്മദ്

More »

സാന്റാക്ലോസിന്റെ വേഷമണിഞ്ഞ് ട്രംപിന്റെ തൊപ്പി ധരിച്ച മാള്‍ ജീവനക്കാരന്‍; ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന തൊപ്പി ധരിച്ചപ്പോള്‍ ജീവനക്കാരന് നഷ്ടമായത് സ്വന്തം ജോലി
 ജോര്‍ജിയ: ക്രിസ്മസ് പ്രമാണിച്ച് മാളില്‍ സാന്റാക്ലോസായി ജോലി ചെയ്യുന്നതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന തൊപ്പി ധരിച്ചതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജോലിക്കാരന്‍ പിന്നീട് മാപ്പു പറഞ്ഞു. കഴിഞ്ഞ 14 വര്‍ഷമായി ഫ്രാങ്ക് സ്‌കിന്നര്‍ ജോര്‍ജിയയിലെ വെയ്‌ക്രോസിലെ വെയ്ക്രോസ് ഷോപ്പിംഗ് സെന്ററില്‍  സാന്റയായി വേഷമിടുന്നു. എന്നാല്‍ ഷിഫ്റ്റിനിടെ

More »

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; എന്നെ ഇംപീച്ച് ചെയ്യുന്നത് ശരിയല്ല! തീവ്ര ഇടതുപക്ഷം, ഒന്നും ചെയ്യുന്നില്ല ഡെമോക്രാറ്റുകള്‍ വിദ്വേഷത്തിന്റെ പാര്‍ട്ടിയായി മാറിയിരിക്കുന്നു;' ട്വീറ്റില്‍ വികാരാധീനനായി ട്രംപ്
തെറ്റ് ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നും, തന്റെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ യു.എസിന് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ''ഞാന്‍ ഒരു തെറ്റും ചെയ്യാത്തപ്പോള്‍ എന്നെ ഇംപീച്ച് ചെയ്യുന്നത് ശരിയല്ല!'' തനിക്കെതിരായ ഇംപീച്ച്മെന്റിന്റെ രണ്ട് ആര്‍ട്ടിക്കിളുകള്‍ ഒരു പ്രധാന

More »

എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് വിമാനം ഹൈവേയില്‍ ഇടിച്ചിറക്കി;വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത് സാന്‍ ഡിയേഗോയ്ക്ക് പുറത്ത് കാള്‍സ്ബാദിലെ അന്തര്‍സംസ്ഥാന ഫ്രീവേ 5 ല്‍
കാലിഫോര്‍ണിയ: എഞ്ചിന്‍ തകരാറായതിനെത്തുടര്‍ന്ന് കാലിഫോര്‍ണിയ ഫ്രീവേയിലേക്ക് ചെറിയ വിമാനം ഇടിച്ചിറക്കി. സാന്‍ ഡിയേഗോയ്ക്ക് പുറത്ത് കാള്‍സ്ബാദിലെ അന്തര്‍സംസ്ഥാന ഫ്രീവേ 5 ലാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. സിംഗിള്‍ എഞ്ചിന്‍ സെസ്‌ന 182 വിമാനമാണ് എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് താമരാക് അവന്യൂ റാമ്പിന് സമീപമുള്ള ഫ്രീവേയിലേക്ക് എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്തത്.

More »

കൂട്ടുകുടുംബം നാടകം കിക്കോഫ് ഓഫ് താമ്പായില്‍ നടന്നു
 താമ്പാ: ഓര്‍ലാന്റോ ആരതി തീയറ്റേഴ്സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന 'കൂട്ടുകുടുംബം' എന്ന നാടകത്തിന്റെ ഔപചാരികമായ ടിക്കറ്റ് കിക്കോഫ് താമ്പാ എം.എ.സി.എഫ് ഹാളില്‍ അതിഗംഭീരമായി നടന്നു മലയാളക്കര നെഞ്ചിലേറ്റിയ, മലയാള മണ്ണിന്റെ മണമുള്ള ഈ നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി . മാവേലിക്കര ആണ്. പൗലോസ് കുയിലാടന്‍ (ഫോമ നാഷണല്‍ കമ്മിറ്റി അംഗം, നാഷണല്‍

More »

കഴിഞ്ഞ വര്‍ഷം യുഎസില്‍ പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ; തടഞ്ഞുവെച്ചവരില്‍ 831 പേരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്
 വാഷിംഗ്ടണ്‍: യുഎസ് ഗവണ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, രാജ്യത്തെ വിവിധ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ 2018 ല്‍ ദേശീയ സുരക്ഷയ്‌ക്കോ പൊതുസുരക്ഷയ്‌ക്കോ ഭീഷണിയായി കണ്ട പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞു വെച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുറത്തിറക്കിയ ഈ റിപ്പോര്‍ട്ടനുസരിച്ച് തടഞ്ഞുവെച്ചവരില്‍ 831 പേരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.'ഇമിഗ്രേഷന്‍

More »

സൗദി സൈനികര്‍ക്ക് അമേരിക്കയില്‍ നല്‍കിവരുന്ന പരിശീലനം താത്ക്കാലികമായി നിര്‍ത്തിവെച്ചു
വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച ഫ്‌ലോറിഡയിലെ നേവല്‍ ആസ്ഥാനത്ത് സൗദി വ്യോമസേനാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പിനെത്തുടര്‍ന്ന് അമേരിക്കയില്‍ സൗദി സൈനിക വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പെന്റഗണ്‍ അറിയിച്ചു. സൗദി സൈനിക വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റൂം പരിശീലനം തുടരുമെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയതിനു ശേഷമേ പ്രവര്‍ത്തന

More »

വാള്‍മാര്‍ട്ട് സ്വയം ഡ്രൈവിംഗ് വാഹനങ്ങള്‍ ഉപയോഗിച്ച് പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യും; വാള്‍മാര്‍ട്ടിന്റെ പുതിയ ദൗത്യം പണം ലാഭിക്കാന്‍ ജനങ്ങളെ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്
ഹ്യൂസ്റ്റണ്‍: 2020 ജനുവരി മുതല്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് റോബോട്ടിക് കമ്പനിയായ ന്യൂറോയുടെ സഹകരണത്തോടെ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുപയോഗിച്ച് പലചരക്ക് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം പരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.   2011 മുതലാണ് വാള്‍മാര്‍ട്ട് പലചരക്ക്

More »

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍