'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; എന്നെ ഇംപീച്ച് ചെയ്യുന്നത് ശരിയല്ല! തീവ്ര ഇടതുപക്ഷം, ഒന്നും ചെയ്യുന്നില്ല ഡെമോക്രാറ്റുകള്‍ വിദ്വേഷത്തിന്റെ പാര്‍ട്ടിയായി മാറിയിരിക്കുന്നു;' ട്വീറ്റില്‍ വികാരാധീനനായി ട്രംപ്

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; എന്നെ ഇംപീച്ച് ചെയ്യുന്നത് ശരിയല്ല! തീവ്ര ഇടതുപക്ഷം, ഒന്നും ചെയ്യുന്നില്ല ഡെമോക്രാറ്റുകള്‍ വിദ്വേഷത്തിന്റെ പാര്‍ട്ടിയായി മാറിയിരിക്കുന്നു;' ട്വീറ്റില്‍ വികാരാധീനനായി ട്രംപ്

തെറ്റ് ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നും, തന്റെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ യു.എസിന് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.


''ഞാന്‍ ഒരു തെറ്റും ചെയ്യാത്തപ്പോള്‍ എന്നെ ഇംപീച്ച് ചെയ്യുന്നത് ശരിയല്ല!'' തനിക്കെതിരായ ഇംപീച്ച്മെന്റിന്റെ രണ്ട് ആര്‍ട്ടിക്കിളുകള്‍ ഒരു പ്രധാന കന്‍ഗ്രെഷനല്‍ കമ്മിറ്റി അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച രാത്രി ട്വീറ്റില്‍ പറഞ്ഞു.

''തീവ്ര ഇടതുപക്ഷം, ഒന്നും ചെയ്യുന്നില്ല ഡെമോക്രാറ്റുകള്‍ വിദ്വേഷത്തിന്റെ പാര്‍ട്ടിയായി മാറിയിരിക്കുന്നു. അവര്‍ നമ്മുടെ രാജ്യത്തിന് വളരെ മോശമാണ്!'' ഡൊണാള്‍ഡ് ട്രംപ് തന്റെ ട്വീറ്റില്‍ പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടി ഇനി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉള്ള ജനപ്രതിനിധിസഭയിലേക്ക് പോകും. ഒരിക്കല്‍ സഭ പാസാക്കിയാല്‍, പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള 100 അംഗ യു.എസ് സെനറ്റില്‍ ഇംപീച്ച്മെന്റിനുള്ള വിചാരണ നടക്കും.

ഇംപീച്ച്മെന്റിനെ വ്യാജമെന്നും രാഷ്ട്രീയ പ്രേരിതമെന്നും അദ്ദേഹം നേരത്തെ വിശേഷിപ്പിച്ചു.

Other News in this category4malayalees Recommends