USA

ട്രംപിന്റെ കുടിയേറ്റനയത്തില്‍ ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും വിശ്വാസമില്ല; യുക്തിസഹമായ കുടിയേറ്റം നടപ്പിലാക്കുന്നതിന് ട്രംപിന് കഴിവില്ലെന്ന് ഭൂരിഭാഗം പേര്‍; കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും പ്രസിഡന്റിന് കഴിവില്ലെന്ന് പുതിയ സര്‍വേ
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന കുടിയേറ്റനയത്തില്‍ ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും വിശ്വാസമില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത് യുക്തിസഹമായ കുടിയേറ്റ നയം നടപ്പിലാക്കുന്നതിനുള്ള കഴിവ് ട്രംപിനില്ലെന്നാണ് ഭൂരിഭാഗം യുഎസുകാരും വിശ്വസിക്കുന്നത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിര്‍ വന്മതില്‍ നിര്‍മിക്കുന്നതിനായി തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും യുഎസ് ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്തിരിക്കുന്നത് ട്രംപിന്റെ  പിടിപ്പ് കേടായാണ് മിക്കവരും വിലയിരുത്തിയിരിക്കുന്നത്. യുക്തിപൂര്‍വമുള്ള കുടിയേറ്റ നയം നടപ്പിലാക്കുന്നതില്‍ ട്രംപിന് വളരെ കുറച്ച് കഴിവ് അല്ലെങ്കില്‍ തീരെ കഴിവില്ലെന്നാണ് 58 ശതമാനം അമേരിക്കക്കാരും കരുതുന്നത്. അദ്ദേഹത്തിന്റെ കുടിയേറ്റ നയത്തില്‍ വിശ്വാസമില്ലെന്ന് വാദിക്കുന്ന 45 ശതമാനം പേരും ഇതിലുള്‍പ്പെടുന്നു.

More »

യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ കോര്‍ട്ട് ഹിയറിംഗുകള്‍ റദ്ദാക്കി;ഇമിഗ്രേഷന്‍ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു;യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈനികസാന്നിധ്യം വര്‍ധിപ്പിക്കാന്‍ അധിക ഫണ്ട് നല്‍കി
യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം 40,000ത്തില്‍ അധികം ഇമിഗ്രേഷന്‍ കോര്‍ട്ട് ഹിയറിംഗുകള്‍ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്.  ഇതിനെ തുടര്‍ന്ന് രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റം കടുത്ത സമ്മര്‍ദം നേരിടുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.  ഇതേ സമയം യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനും മറ്റ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും

More »

യുഎസിലേക്ക് കടന്ന് വരാന്‍ പത്ത് വര്‍ഷങ്ങള്‍ക്കിടെ പ്രായപൂര്‍ത്തിയാവാത്ത 8000ത്തോളം പങ്കാളികളെ അനുവദിച്ച് ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍; ഈ പ്രവണതയ്ക്ക് വിരാമമിടാന്‍ നിയമം പൊളിച്ചെഴുതണമെന്ന ആവശ്യം ശക്തം; 17കാരിയെ കൊണ്ടു വരാന്‍ 71കാരന്‍ അപേക്ഷ നല്‍കി
പ്രായപൂര്‍ത്തിയാവാത്ത 8000ത്തോളം പങ്കാളികളെ  യുഎസിലേക്ക് കടന്ന് വരാന്‍ ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ അനുവദിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇക്കാരണത്താല്‍ ഇത് തടയുന്നതിന് പര്യാപ്തമായ വിധത്തില്‍ നിയമങ്ങള്‍ മാറ്റണമെന്ന ആവശ്യവും ശക്തമായി. 2007നും 2017നുമിടയില്‍ പ്രായപൂര്‍ത്തിയാവാത്ത പങ്കാളികള്‍ അല്ലെങ്കില്‍ 18 വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ 

More »

യുഎസ് പ്രസിഡന്റാകാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജ തുല്‍സി ഗബാര്‍ഡ്; 2020ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും; ജയിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യത്തെ ഹിന്ദുവെന്ന റെക്കോര്‍ഡ് തുല്‍സിക്ക് സ്വന്തം; ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ ഡസനോളം പേര്‍
കോണ്‍ഗ്രസ് വുമണായ തുല്‍സി ഗബാര്‍ഡ് 2020ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.  യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഹിന്ദുവെന്ന റെക്കോര്‍ഡ് ഇതോടെ തുല്‍സിക്ക് സ്വന്തമാകും.  പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍  കൊതിക്കുന്ന ഒരു ഡസനോളം ഡെമോക്രാറ്റിക് നേതാക്കളില്‍ ഒരാളായിരിക്കും തുല്‍സിയെന്നാണ്

More »

യുഎസിന്റെ അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍ ട്രംപ് പെരുപ്പിച്ച് കാട്ടുന്നുവെന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വുമണ്‍; അനധികൃത കുടിയേറ്റത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മെനഞ്ഞ് മതില്‍ നിര്‍മാണത്തിന് ട്രംപ് കോപ്പ് കൂട്ടുന്നുവെന്ന് നാനെറ്റ് ബാരാഗന്‍
യുഎസിന്റെ അതിര്‍ത്തികളില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ട്രംപ് പെരുപ്പിച്ച് കാട്ടുന്നത് പോലെയുള്ള കടുത്ത പ്രതിസന്ധികളൊന്നുമില്ലെന്ന് സാക്ഷ്യപ്പെടുത്തി ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വുമണായ നാനെറ്റ് ബാരാഗന്‍ രംഗത്തെത്തി. തന്റെ ഡെമോക്രാറ്റിക് സഹപ്രവര്‍ത്തകരുമായി അതിര്‍ത്തി സന്ദര്‍ശിച്ച ശേഷമാണ് അവരീ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബില്യണ്‍ കണക്കിന് ഡോളര്‍ മുടക്കി

More »

അമേരിയ്ക്കക്ക് അനധികൃത ഇമിഗ്രേഷന്‍ കാരണം വര്‍ഷം തോറും 250 ബില്യണ്‍ ഡോളറിന്റെ നഷ്ടം;അതിര്‍ത്തിയിലെ കടുത്ത സുരക്ഷാ സംവിധാനത്തിനായും മറ്റും വര്‍ഷത്തില്‍ ചെലവാകുന്നത് വന്‍ തുക; വ്യാജകണക്കെന്ന് വിമര്‍ശനം
അനധികൃത കുടിയേറ്റം മൂലം യുഎസിന് വര്‍ഷത്തില്‍ 250 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുന്നുവെന്ന് മുന്നറിയിപ്പേകി യുഎസ് ഗവണ്‍മെന്റ് . ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ വച്ച് നടന്ന ചര്‍ച്ചക്കിടെയാണ് സര്‍ക്കാര്‍ ഈ കണക്ക് വീണ്ടും നിരത്തിയിരിക്കുന്നത്. യുഎസ്-മെക്സിക്കോ ബോര്‍ഡറില്‍ അനധികൃത കുടിയേറ്റം തടയുന്നതിനായി നിര്‍മിക്കാന്‍ നീക്കം ശക്തിപ്പെടുമ്പോഴാണ് ഈ

More »

അമേരിക്കയിലെ ജോലിസ്ഥലങ്ങളിലെ ഇമിഗ്രേഷന്‍ റെയ്ഡുകളില്‍ 2018ല്‍ 400 ശതമാനം വര്‍ധനവ്; കഴിഞ്ഞ വര്‍ഷം നടത്തിയിരിക്കുന്നത് 6848 വര്‍ക്ക് സൈറ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍; 779 ക്രിമിനല്‍ അറസ്റ്റുകളും 1525 തൊഴിലിട അറസ്റ്റുകളുമുണ്ടായി
യുഎസിലെ തൊഴിലിടങ്ങളിലെ ഇമിഗ്രേഷന്‍ റെയ്ഡുകളില്‍ 2018ല്‍ 400 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ പിടികൂടുന്നതിനും നാടുകടത്തുന്നതിനും ട്രംപ് ഭരണകൂടം കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയത് മുതലാണ് ഇത്തരം റെയ്ഡുകളിലും വര്‍ധനവുണ്ടായിരിക്കുന്നത്. ഇത്തരം റെയ്ഡുകള്‍ക്കായി യുഎസ്

More »

യുഎസിലെ ഉന്നത കോളജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന കഴിവുറ്റ വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെ തുടരണമെന്ന് ട്രംപ്; കഴിവുകളുടെ അടിസ്ഥാനത്തിലുള്ളതും നിയമപരവുമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ്
 യുഎസിലെ ഉന്നത കോളജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന കഴിവുറ്റ വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ തന്നെ തുടരണമെന്നും യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടേകണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. കഴിവുകളുള്ളവര്‍ യുഎസില്‍ തന്നെ തുടരണമെന്നും ഇവിടുത്തെ കമ്പനികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കണമെന്നുമാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച ഒരു

More »

യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള ക്യാപ് അവസാനിപ്പിച്ചേക്കും; ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും യുഎസ് പൗരത്വം നേടുന്നതില്‍ മുന്‍തൂക്കം ലഭിച്ചേക്കും;എച്ച്-1ബി വര്‍ക്ക് വിസകക്കാര്‍ നിലവില്‍ നേരിടുന്ന ദുരിതത്തിനും വിരാമമാകും
യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള പരിധി അഥവാ ക്യാപ് അവസാനിപ്പിക്കുന്നുവെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയും അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിന് മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായി. ഏറ്റവും പുതിയ കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

More »

റെയ്‌സി മരിച്ചാല്‍ ലോകത്തിന് സമാധാനമേ വരൂ, ആരും മിസ് ചെയ്യില്ല ; യുഎസ് സെനറ്ററുടെ പരാമര്‍ശം വിവാദത്തില്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ യുഎസ് സെനറ്റര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഫ്‌ളോറിഡ സെനറ്ററായ റിക്ക് സ്‌കോട്ടാണ് വിവാദ പരാമര്‍ശം നടത്തിയത്. റെയ്‌സിയെ ആരും സ്‌നേഹിച്ചിട്ടില്ലെന്നും അയാളെ ആരും മിസ്

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും