Australia

കോവിഡ് കേസുകള്‍ കുതിക്കുന്നു ; വാക്‌സിനേഷനില്‍ പ്രതീക്ഷയര്‍പ്പിച്ച് ആരോഗ്യ രംഗം ; ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം ആശങ്കയാകുമ്പോഴും പ്രതിരോധം ഊര്‍ജ്ജിതമാക്കി അധികൃതര്‍
ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യം മുഴുവന്‍ വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോഴും കോവിഡ് ഉയരുന്നതില്‍ ആരോഗ്യ രംഗം ആശങ്കയിലാണ്. 70 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാമെന്ന് കണക്കുകൂട്ടുകയാണ് സര്‍ക്കാര്‍. വിക്ടോറിയയില്‍ 514 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 473 ആണ്. ഡെല്‍റ്റ വേരിയന്റ് മൂലം രോഗ വ്യാപനം പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. സിഡ്‌നിയിലും മെല്‍ബണിലും വാക്‌സിനേഷന്‍ തോത് ഉയര്‍ത്തിയിട്ടുണ്ട്. കാലങ്ങളായി ലോക്ക്ഡൗണില്‍ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കി ജനത വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഇളവുകളിലേക്ക് നീങ്ങാമെന്ന പ്രതീക്ഷയിലാണ്. മറ്റ്

More »

വാക്‌സിനേഷന്‍ നിരക്ക് കുതിക്കുന്നു; എന്‍എസ്ഡബ്യുവില്‍ സ്വാതന്ത്ര്യം ഒരാഴ്ച മുന്‍പ് തേടിയെത്തിയേക്കും; 70 ശതമാനം പേരിലേക്ക് ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ എത്തിയാല്‍ ഇളവ് ഉറപ്പ്; സ്ഥിരീകരിച്ച് പ്രീമിയര്‍
 വാക്‌സിനേഷന്‍ നിരക്കിനെ അടിസ്ഥാനമാക്കി മാസങ്ങളായി നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ നടപടികള്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂ സൗത്ത് വെയില്‍സ്. ഈ പ്രഖ്യാപനത്തിന്റെ ഗുണം കൊണ്ടാണോ എന്നറിയാത്ത വിധം സ്‌റ്റേറ്റില്‍ വാക്‌സിനേഷന്‍ നിരക്ക് കുതിക്കുകയാണ്. ഇതോടെ അടച്ചുപൂട്ടലില്‍ വീര്‍പ്പുമുട്ടിയ ജനങ്ങളെ ഒരാഴ്ച മുന്‍പ് തുറന്ന് വിട്ടേക്കാമെന്നാണ്

More »

ലാ നിനാ പ്രതിഭാസം ഇരട്ടിയാകും, ഓസ്‌ട്രേലിയയില്‍ വെള്ളപ്പൊക്കം രൂക്ഷമാകും; നോര്‍ത്ത്, ഈസ്റ്റ് സ്‌റ്റേറ്റുകളില്‍ കാലാവസ്ഥ കടുപ്പമാകുമെന്നും മുന്നറിയിപ്പ്; 70% അധികമഴ പെയ്തിറങ്ങാന്‍ സാധ്യത?
 ഓസ്‌ട്രേലിയയില്‍ ഇക്കുറി കൊടുങ്കാറ്റ് സീസണില്‍ വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ബ്യൂറോ ഓഫ് മീറ്റിയോറോളജി. ലാ നിനാ പ്രതിഭാസം രൂപപ്പെടാനുള്ള സാധ്യത ഇരട്ടിയായതോടെയാണ് ഈ മുന്നറിയിപ്പ്. ലാ നിനാ പ്രതിഭാസം മൂലം നോര്‍ത്ത്, ഈസ്റ്റ് ഓസ്‌ട്രേലിയന്‍ മേഖലകളില്‍ സ്പ്രിംഗ്, സമ്മര്‍ സീസണുകളില്‍ ശരാശരിക്ക് മുകളില്‍ മഴ പെയ്‌തേക്കുമെന്നും

More »

ഓരോ എട്ടു മിനിറ്റിലും സൈബര്‍ ക്രൈം ; വര്‍ക്ക് ഫ്രം ഹോം തുടങ്ങിയതോടെ ഹാക്കേഴ്‌സിന് ചാകര ; മുന്‍വര്‍ഷത്തേക്കാള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ 13 ശതമാനം വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സൈബര്‍ കുറ്റകൃത്യങ്ങളില്‍ 13 ശതമാനം വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം ആയതോടെ കൂടുതല്‍ പേര്‍ ഇത്തരത്തില്‍ ഇരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓരോ എട്ടു മിനിറ്റിലും ഒരു സൈബര്‍ കുറ്റകൃത്യമെന്ന രീതിയിലാണ് കഴിഞ്ഞ 12 മാസത്തിലെ കണക്കുകളെന്നും ഓസ്‌ട്രേലിയന്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു.

More »

കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡര്‍ പാസ് ഒരുക്കി ഓസ്‌ട്രേലിയ ; അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറന്നിടുമ്പോള്‍ ഒരുപടി മുന്നോട്ടേക്ക് ചിന്തിച്ച് രാജ്യം
കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ഒരുപരിധിവരെ വിജയിച്ച രാജ്യമാണ് ഓസ്‌ട്രേലിയ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഓസ്‌ട്രേലിയയുടെ അന്തര്‍ദേശിയ അതിര്‍ത്തികള്‍ അടച്ച് വലിയ പ്രതിരോധമാണ് രാജ്യം തീര്‍ത്തത്. ഇളവുകളുടെ ഭാഗമായി എത്തിയ പൗരന്മാര്‍ക്ക് 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായിരുന്നു.  ഇപ്പോഴിതാ വാക്‌സിനേഷന്‍ സ്റ്റാറ്റസ് അറിയാനായി ഒരു

More »

ഓടവെള്ളത്തില്‍ പോലും കോവിഡ്! റീജ്യണല്‍ എന്‍എസ്ഡബ്യുവിലെ കൂടുതല്‍ മേഖലകള്‍ ലോക്ക്ഡൗണിലേക്ക് തിരിച്ചുപോയേക്കുമെന്ന് ആശങ്ക; യാസിന്റെ അനുഭവം മറ്റിടങ്ങള്‍ക്കും നേരിടുമോ?
 ന്യൂ സൗത്ത് വെയില്‍സിലെ കൂടുതല്‍ മേഖലകള്‍ വീണ്ടും ലോക്ക്ഡൗണിലേക്ക് തിരിച്ചുപോയേക്കുമെന്ന് ആശങ്ക. യാസ് മേഖല ലോക്ക്ഡൗണില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ചില മേഖലകളിലെ ഓടവെള്ളത്തില്‍ പോലും കൊറോണാവൈറസ് സാന്നിധ്യം കണ്ടെത്തിയത്.  യംഗ് പട്ടണത്തിലെ ജനങ്ങളെയാണ് ലോക്ക്ഡൗണ്‍ വീണ്ടും തേടിയെത്തുമെന്ന ഭയം ബാധിച്ചിരിക്കുന്നത്. യാസില്‍ നിന്നും ഒരു മണിക്കൂര്‍ മാത്രം അകലെയാണ് യംഗ്

More »

എന്‍എസ്ഡബ്യുവില്‍ പബ്ബുകള്‍ തുറക്കുന്നു; മാസങ്ങള്‍ നീണ്ട ലോക്ക്ഡൗണിനൊടുവില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് പരീക്ഷണം തുടങ്ങി; സ്റ്റേറ്റിന് ഇതൊരു സന്തോഷ വാര്‍ത്തയാകുന്നതെങ്ങിനെ?
 ഒക്ടോബര്‍ 4ന് ന്യൂ സൗത്ത് വെയില്‍സിലെ പബ്ബുകളും, റെസ്റ്റൊറന്റുകളും ഗവണ്‍മെന്റിന്റെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് ആപ്പ് ട്രയല്‍സിനമായി വാതിലുകള്‍ തുറക്കും. ഇതോടെ രണ്ടാഴ്ചയ്ക്ക് ശേഷം സ്‌റ്റേറ്റ് മുഴുവന്‍ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുമെന്ന സൂചനകളും ശക്തമായി.  ഒക്ടോബര്‍ മധ്യത്തോടെ സ്‌റ്റേറ്റിലെ മുഴുവന്‍ ബിസിനസ്സുകളും പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ രണ്ട് ഡോസ്

More »

ലോക്ക്ഡൗണ്‍ മനസ്സു മടുപ്പിക്കുന്നു ; മാനസിക ആരോഗ്യവും അനിവാര്യം ; ലോക്ഡൗണില്‍ മാനസികമായി തകരുന്നവരെ സഹായിക്കാന്‍ വിക്ടോറിയയുടെ മാനസികാരോഗ്യ മേഖലയ്ക്ക് 22.1 മില്യണ്‍ ഡോളര്‍ നല്‍കും
ലോക്ഡൗണ്‍ സമാനതകളില്ലാത്ത അവസ്ഥയാണ്. സ്വാതന്ത്യം നഷ്ടപ്പെടുന്ന രീതി. കോവിഡ് മഹാമാരി ലോകം മുഴുവന്‍ ആശങ്കയാകുമ്പോള്‍ സാമ്പത്തികമായി മാത്രമല്ല മാനസികമായും പലരും തകര്‍ന്ന അവസ്ഥയാണ്. ഒറ്റപ്പെടലിന്റെയും അരക്ഷിതാവസ്ഥയുടേയും വേദനയാണ് ചിലര്‍ക്ക്. പലരും ഡിപ്രഷന്‍ ഉള്‍പ്പെടെ അവസ്ഥയിലേക്ക് പോകുന്നു. ഏതായാലും മഹാമാരിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ വിക്ടോറിയയുടെ മാനസികാരോഗ്യ

More »

ഓസ്‌ട്രേലിയയില്‍ പ്രോപ്പര്‍ട്ടി വിലയില്‍ കുതിപ്പ് ; പ്രധാന സിറ്റികളിലെല്ലാം വിലവര്‍ദ്ധനവ് രേഖപ്പെടുത്തി ; കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെയുണ്ടായ തിരിച്ചുവരവിനെ കുറിച്ച് എബിഎസിന്റെ റിപ്പോര്‍ട്ടിങ്ങനെ
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് ഓരോ മേഖലയും തിരിച്ചുവരവിനായി ശ്രമം നടത്തുകയാണ്. സാമ്പത്തികമായി ലോക്ക്ഡൗണ്‍ തിരിച്ചടി നേരിടുന്നതോടെ രാജ്യത്തെ പ്രോപ്പര്‍ട്ടി വില ഉള്‍പ്പെടെയുള്ള മേഖലകളില്‍ വരുന്ന മാറ്റങ്ങള്‍ വിദഗ്ധര്‍ ഏറെ ശ്രദ്ധയോടെയാണ് കാണുന്നത്. ഇപ്പോഴിതാ ജൂണ്‍ വരെ മൂന്നു മാസങ്ങളില്‍ പ്രോപ്പര്‍ട്ടി വിലയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയതായി കണക്കുകള്‍

More »

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍