വാക്‌സിനേഷന്‍ നിരക്ക് കുതിക്കുന്നു; എന്‍എസ്ഡബ്യുവില്‍ സ്വാതന്ത്ര്യം ഒരാഴ്ച മുന്‍പ് തേടിയെത്തിയേക്കും; 70 ശതമാനം പേരിലേക്ക് ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ എത്തിയാല്‍ ഇളവ് ഉറപ്പ്; സ്ഥിരീകരിച്ച് പ്രീമിയര്‍

വാക്‌സിനേഷന്‍ നിരക്ക് കുതിക്കുന്നു; എന്‍എസ്ഡബ്യുവില്‍ സ്വാതന്ത്ര്യം ഒരാഴ്ച മുന്‍പ് തേടിയെത്തിയേക്കും; 70 ശതമാനം പേരിലേക്ക് ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ എത്തിയാല്‍ ഇളവ് ഉറപ്പ്; സ്ഥിരീകരിച്ച് പ്രീമിയര്‍

വാക്‌സിനേഷന്‍ നിരക്കിനെ അടിസ്ഥാനമാക്കി മാസങ്ങളായി നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ നടപടികള്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂ സൗത്ത് വെയില്‍സ്. ഈ പ്രഖ്യാപനത്തിന്റെ ഗുണം കൊണ്ടാണോ എന്നറിയാത്ത വിധം സ്‌റ്റേറ്റില്‍ വാക്‌സിനേഷന്‍ നിരക്ക് കുതിക്കുകയാണ്. ഇതോടെ അടച്ചുപൂട്ടലില്‍ വീര്‍പ്പുമുട്ടിയ ജനങ്ങളെ ഒരാഴ്ച മുന്‍പ് തുറന്ന് വിട്ടേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.


എന്‍എസ്ഡബ്യുവില്‍ ഒക്ടോബര്‍ 18ന് ഫ്രീഡം ഡേ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ജനസംഖ്യയിലെ 70 ശതമാനം ജനങ്ങള്‍ക്ക് ഡബിള്‍ ഡോസ് വാക്‌സിന്‍ ലഭിക്കുന്നതാണ് ഇതിനായി നിശ്ചയിച്ച മാനദണ്ഡം. എന്നാല്‍ മുന്‍പ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വിലക്കുകളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സിംഗിള്‍ ഡോസ് വാക്‌സിനേഷന്‍ ഇതിനകം 80 ശതമാനം കടന്നിട്ടുണ്ട്.

ഇതോടെ ഒരാഴ്ച മുന്‍പ്, ഒക്ടോബര്‍ 11ന് തന്നെ ഇളവുകള്‍ അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 'മുന്‍പ് കരുതിയതിലും നേരത്തെ തന്നെ ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്ന ആത്മവിശ്വാസം വര്‍ദ്ധിക്കുകയാണ്. 70 ശതമാനം വാക്‌സിനേഷന്‍ എത്തിച്ചേര്‍ന്നതിന് ശേഷം നല്‍കുന്ന ഇളവുകള്‍ വാക്‌സിനേറ്റ് ചെയ്യാത്തവര്‍ക്ക് ലഭിക്കില്ലെന്നത് വ്യക്തമാണ്', പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയാന്‍ വ്യക്തമാക്കി.

ലക്ഷ്യം നേടിയാല്‍ കഴിഞ്ഞ 13 ആഴ്ചക്കാലമായി വീടുകളില്‍ കുടുങ്ങി കിടക്കുന്ന ജനത്തിന് പുറത്തിറങ്ങാന്‍ അവസരം ലഭിക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചെന്ന് തെളിയിക്കാന്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റോ, പേപ്പര്‍ കോപ്പിയോ കൈയില്‍ സൂക്ഷിക്കേണ്ടതായി വരും.

എന്‍എസ്ഡബ്യുവില്‍ 48 ശതമാനത്തിന് മുകളില്‍ മുതിര്‍ന്നവര്‍ക്കാണ് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. വാക്‌സിനേഷന്റെ വേഗത വര്‍ദ്ധിച്ചാല്‍ ഒക്ടോബറില്‍ സിഡ്‌നി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സ്വാതന്ത്ര്യം തേടിയെത്തും.
Other News in this category



4malayalees Recommends