Australia

ഓസ്ട്രേലിയ പസിഫിക്ക് റീജിയണ് വേണ്ടി 500 മില്യണ്‍ ഡോളറിന്റെ പസിഫിക്ക് ചേയ്ഞ്ച് പാക്കേജ് പ്രഖ്യാപിക്കും;ലക്ഷ്യം മേഖല നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളെ ചെറുക്കല്‍; ടുവാലുവിലെ പസിഫിക്ക് ഐലന്റ്സ് ഫോറം ലീഡര്‍മാരുടെ യോഗത്തില്‍ മോറിസന്റെ പ്രഖ്യാപനം
ഓസ്‌ട്രേലിയ പസിഫിക്ക് റീജിയണ് വേണ്ടി 500 മില്യണ്‍ ഡോളറിന്റെ പസിഫിക്ക് ചേയ്ഞ്ച് പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ആഴ്ച ടുവാലുവിലെ പസിഫിക്ക് ഐലന്റ്‌സ് ഫോറം ലീഡര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കവെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനായിരിക്കും നിര്‍ണായകമായ ഈ പ്രഖ്യാപനം നടത്തുന്നത്. പസിഫിക്ക് രാജ്യങ്ങളെ റിന്യൂവബിള്‍ എനര്‍ജിയിലും ക്ലൈമറ്റ് ആന്‍ഡ് ഡിസാസ്റ്റര്‍ റെസിലിയന്‍സിലും നിക്ഷേപിക്കുന്നതിന് സഹായിക്കുന്നതിനായി നിലവിലുള്ള ഫണ്ടുകളെ ഉപയോഗിച്ച് കൊണ്ടായിരിക്കും ഈ ഫണ്ടിംഗ് പാക്കേജ് പ്രവര്‍ത്തിക്കുന്നത്. 2016-20 കാലത്തെ ഈ ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 300 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. പസിഫിക്ക് നമ്മുടെ വീടാണെന്നും ഈ മഹാസമുദ്രത്തെ നാം ഒരു കുടുംബമെന്നോണം പങ്ക് വയ്ക്കുന്നുവെന്നും  വരാനിരിക്കുന്ന

More »

ഓസ്‌ട്രേലിയയിലെ പുതിയ പാരന്റ് വിസ ലഭിച്ചവരില്‍ ഇന്ത്യന്‍ ഗ്രാന്റ്മദറും; മക്കളൊടൊപ്പം കഴിയാന്‍ സാധിച്ചതില്‍ സന്തോഷവതിയായി അന്നപൂര്‍ണ ചെട്ടി; വിസ അപേക്ഷ അംഗീകരിച്ചത് പത്ത് ദിവസങ്ങള്‍ക്കുള്ളില്‍; മാതാപിതാക്കള്‍ക്ക് അനുഗ്രഹമായി പുതിയ പാരന്റ് വിസ
ഓസ്‌ട്രേലിയയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ പാരന്റ് വിസ സ്വകരിക്കുന്ന ആദ്യത്തെ ഒരാളെന്ന ബഹുമതി ഇന്ത്യന്‍ ഗ്രാന്റ്മദറായ  അന്നപൂര്‍ണ ചെട്ടി  നേടിയെടുത്തു. അവര്‍ ഈ വിസ നേടുന്നതിന് സാക്ഷികളാകുന്നതിനായി കൂടെ മെല്‍ബണിലെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. മെല്‍ബണില്‍ കഴിയുന്ന നാഗേന്ദര്‍ ചെട്ടിയുടെ മാതാവാണ് അന്നപൂര്‍ണ. ഇവരുടെ മൂത്തമകന്‍ അതിന് മുമ്പ് കുറച്ച്

More »

ക്രിസ്തുമസ് രാവ് പൊതു അവധിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ്; നിയമം നടപ്പിലായാല്‍ ക്രിസ്തുമസ് രാത്രി ജോലി ചെയ്യുന്നവര്‍ക്ക് പെനാല്‍റ്റി റേറ്റ് ലഭിക്കും
ക്രിസ്തുമസ് രാവ് പൊതു അവധിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങി ക്യൂന്‍സ്‌ലാന്‍ഡ്. സര്‍ക്കാര്‍ ഈ നിയമം നടപ്പിലായാല്‍ ക്രിസ്തുമസ് രാത്രി ജോലി ചെയ്യുന്നവര്‍ക്ക് പെനാല്‍റ്റി റേറ്റ് ലഭിക്കും. ഡിസംബര്‍ 24ന് വൈകുന്നേരം ആറ് മണി മുതലാണ് ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിക്കാന്‍ പദ്ധതിയിടുന്നത്. ഇതിനായുള്ള നിയമനിര്‍മ്മാണത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നിയമം

More »

ഒരു മാനിക്യൂര്‍ ചെയ്തതാ! സിഡ്‌നിയിലെ സെന്‍ട്രല്‍ കോസ്റ്റിലുള്ള സലൂണില്‍ നിന്ന് മാനിക്യൂര്‍ ചെയ്ത യുവതിയുടെ വിരല്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ; സലൂണുകളില്‍ ശുചിത്വത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
സലൂണുകളില്‍ ശുചിത്വത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു ഫേസ്്ബുക്ക് പോസ്റ്റാണ് നിലവില്‍ ഓസ്‌ട്രേലിയയിലെ സൗന്ദര്യ ലോകത്തെ ചര്‍ച്ചാ വിഷയം. സിഡ്‌നിയിലെ ഒരു സലൂണില്‍ നിന്ന് മാനിക്യൂര്‍ ചെയ്ത യുവതിക്ക് പിന്നീട് വിരലില്‍ സര്‍ജറി തന്നെ നടത്തേണ്ടി വന്നു. യുവതി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഭവം വിശദമാക്കിയത്. വടക്കന്‍ സിഡ്‌നിയിലെ സെന്‍ട്രല്‍ കോസ്റ്റിലുള്ള ഒരു

More »

സമ്മാനങ്ങള്‍ ലഭിച്ചിരിക്കുന്നുവെന്നുള്ള സന്ദേശങ്ങളില്‍ വഞ്ചിതരാകരുത്; ടെക്‌സ്റ്റ് മെസേജുകള്‍ വഴി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ പോസ്റ്റ്
ടെക്‌സ്റ്റ് മെസേജുകള്‍ വഴി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയ പോസ്റ്റ്. മത്സരത്തില്‍ മൊബൈല്‍ഫോണ്‍ സമ്മാനമായി ലഭിച്ചിരിക്കുന്നുവെന്നത് പോലെ തെറ്റായ സന്ദേശം അയച്ചാണ് ഇവര്‍ പൊതുജനങ്ങളിലേക്കെത്തുന്നത്.  പേമെന്റായി ഒരു ഡോളര്‍ നല്‍കാനും ഇതിനായി നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാനും സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടാകും.

More »

അടുത്ത മൂന്ന് ദിവസങ്ങളില്‍ സൗത്ത് ഓസ്‌ട്രേലിയ, വിക്‌റ്റോറിയ, ന്യൂ സൗത്ത് വെയ്ല്‍സ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും മഞ്ഞു വീഴ്ചയ്ക്കും സാധ്യത; ഈ പ്രദേശങ്ങളില്‍ താപനില കുത്തനെ താഴ്‌ന്നേക്കാം
ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഈ ആഴ്ച അവസാനം അതിശൈത്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. ഈ ശൈത്യകാലത്ത് അനുഭവപ്പെട്ടതില്‍ വച്ച് ഏറ്റവും കാഠിന്യമേറിയ തണുപ്പായിരിക്കും അനുഭവപ്പെടാന്‍ പോകുന്നതെന്നാണ് ബ്യൂറോ ഓഫ് മീറ്ററോളജി (ബിഒഎം) മുന്നറിയിപ്പ് നല്‍കുന്നത്. വ്യാഴം, വെള്ളി , ശനി ദിവസങ്ങളിലായി സൗത്ത് ഓസ്‌ട്രേലിയ, വിക്‌റ്റോറിയ, ന്യൂ സൗത്ത്

More »

വിക്‌റ്റോറിയയ്ക്ക് പിന്നാലെ ദയാവധം നിയമ വിധേയമാക്കാന്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും; നിയമ നിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
വിക്‌റ്റോറിയയ്ക്ക് പിന്നാലെ ദയാവധം നിയമ വിധേയമാക്കാന്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ദയാവധം പ്രാവര്‍ത്തികമാകുന്നതിന് ഇതുസംബന്ധിച്ച ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാകേണ്ടതുണ്ട്. ബില്ലിന്‍മേല്‍ ചര്‍ച്ചകള്‍ നടത്തി സഭകള്‍ ഇത് പാസാക്കണം.  കൂടാതെ

More »

സ്വഭാവ പരിശോധന കര്‍ശനമാക്കി ഓസ്‌ട്രേലിയ; ഇനി ക്രിമിനല്‍ക്കുറ്റത്തിലേര്‍പ്പെടുന്നവരെ നാടുകടത്തും; പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയാല്‍ നാടുകടത്തപ്പെടുന്നവരുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ദ്ധിക്കും
കുടിയേറ്റ നിയമത്തില്‍ ഭേതഗതി വരുത്താന്‍ ഒരുങ്ങി ഓസ്‌ട്രേലിയ. ഇതോടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകും. കുടിയേറ്റക്കാരുടെ സ്വഭാവ പരിശോധന കര്‍ക്കശമാക്കാനുള്ള നീക്കമാണ് നിലവില്‍ ഫെഡറല്‍ സര്‍ക്കാര്‍ നടത്തുന്നത്. ഇതുപ്രകാരം ക്രിമിനല്‍ കുറ്റത്തിന് തടവുശിക്ഷ നേരിടാത്തവരേയും നാടുകടത്താന്‍ സര്‍ക്കാരിന് സാധിക്കും. രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍

More »

വിദേശത്തുള്ള മാതാപിതാക്കള്‍ക്ക് ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അവസരം; ഓസ്‌ട്രേലിയയില്‍ ദീര്‍ഘകാല താല്‍ക്കാലിക പാരന്റ് വിസകള്‍ അനുവദിച്ചു തുടങ്ങി
ഓസ്‌ട്രേലിയയില്‍ ദീര്‍ഘകാല താല്‍ക്കാലിക പാരന്റ് വിസകള്‍ അനുവദിച്ചുതുടങ്ങി.വിദേശത്തുള്ള മാതാപിതാക്കള്‍ക്ക് ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനും അവര്‍ക്കൊപ്പം ജീവിക്കാനുമുള്ള സൗകര്യം ഒരുക്കുന്ന സംവിധാനമാണ് പാരന്റ് വിസ. പുതിയ പാരന്റ് വിസയിലൂടെ ഓസ്‌ട്രേലിയന്‍ കുടിയേറ്റക്കാരുടെ മാതാപിതാക്കള്‍ക്ക് അഞ്ച് വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍

More »

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍