സ്വഭാവ പരിശോധന കര്‍ശനമാക്കി ഓസ്‌ട്രേലിയ; ഇനി ക്രിമിനല്‍ക്കുറ്റത്തിലേര്‍പ്പെടുന്നവരെ നാടുകടത്തും; പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയാല്‍ നാടുകടത്തപ്പെടുന്നവരുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ദ്ധിക്കും

സ്വഭാവ പരിശോധന കര്‍ശനമാക്കി ഓസ്‌ട്രേലിയ;  ഇനി ക്രിമിനല്‍ക്കുറ്റത്തിലേര്‍പ്പെടുന്നവരെ നാടുകടത്തും;  പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയാല്‍ നാടുകടത്തപ്പെടുന്നവരുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ദ്ധിക്കും

കുടിയേറ്റ നിയമത്തില്‍ ഭേതഗതി വരുത്താന്‍ ഒരുങ്ങി ഓസ്‌ട്രേലിയ. ഇതോടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകും. കുടിയേറ്റക്കാരുടെ സ്വഭാവ പരിശോധന കര്‍ക്കശമാക്കാനുള്ള നീക്കമാണ് നിലവില്‍ ഫെഡറല്‍ സര്‍ക്കാര്‍ നടത്തുന്നത്. ഇതുപ്രകാരം ക്രിമിനല്‍ കുറ്റത്തിന് തടവുശിക്ഷ നേരിടാത്തവരേയും നാടുകടത്താന്‍ സര്‍ക്കാരിന് സാധിക്കും. രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റത്തില്‍ ഏര്‍പ്പെടുന്നവരെ ഇങ്ങനെ നാടുകടത്താം. ഇതിന് ജയിലില്‍ കിടക്കണമെന്ന് നിര്‍ബന്ധമില്ല. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ മാത്രം മതി. ഇതുമായി ബന്ധപ്പെട്ട ബില്ല് മോറിസണ്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു.


ബില്‍ പ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റത്തിലേര്‍പ്പെട്ടാല്‍ സ്വമേധയാ സ്വഭാവ പരിശോധനയില്‍ പരാജയപ്പെടും.ഇതോടെ ഇവരുടെ വിസ റദ്ദാക്കുകയും ഇവരെ നാടുകടത്തുകയും ചെയ്യും. മാത്രമല്ല സ്വഭാവ പരിശോധനയില്‍ പരാജയപ്പെടുന്ന താത്കാലിക വിസയിലുള്ളവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി നിഷേധിക്കുകയും ചെയ്യും. നിലവിലെ നിയമപ്രകാരം വിവിധ കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും കുറഞ്ഞത് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ നേരിടുകയും ചെയ്യുന്നവരുടെ വിസയാണ് റദ്ദാക്കി നാടുകടത്തുന്നത്. സര്‍ക്കാരിന്റെ ഈ പുതിയ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയാല്‍ നാടുകടത്തപ്പെടുന്നവരുടെ എണ്ണത്തില്‍ അഞ്ച് മടങ് വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category



4malayalees Recommends