വിദേശത്തുള്ള മാതാപിതാക്കള്‍ക്ക് ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അവസരം; ഓസ്‌ട്രേലിയയില്‍ ദീര്‍ഘകാല താല്‍ക്കാലിക പാരന്റ് വിസകള്‍ അനുവദിച്ചു തുടങ്ങി

വിദേശത്തുള്ള മാതാപിതാക്കള്‍ക്ക് ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അവസരം; ഓസ്‌ട്രേലിയയില്‍ ദീര്‍ഘകാല താല്‍ക്കാലിക പാരന്റ് വിസകള്‍ അനുവദിച്ചു തുടങ്ങി

ഓസ്‌ട്രേലിയയില്‍ ദീര്‍ഘകാല താല്‍ക്കാലിക പാരന്റ് വിസകള്‍ അനുവദിച്ചുതുടങ്ങി.വിദേശത്തുള്ള മാതാപിതാക്കള്‍ക്ക് ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനും അവര്‍ക്കൊപ്പം ജീവിക്കാനുമുള്ള സൗകര്യം ഒരുക്കുന്ന സംവിധാനമാണ് പാരന്റ് വിസ. പുതിയ പാരന്റ് വിസയിലൂടെ ഓസ്‌ട്രേലിയന്‍ കുടിയേറ്റക്കാരുടെ മാതാപിതാക്കള്‍ക്ക് അഞ്ച് വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ ജീവിക്കാന്‍ സാധിക്കും. ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്‍സി വിസയിലുള്ളവര്‍ക്കും അച്ഛനമ്മമാരെ അഞ്ചു വര്‍ഷത്തേക്ക് കൊണ്ടുവരാന്‍ കഴിയുന്ന വിസ ഈ വര്‍ഷം ഏപ്രിലിലാണ് നിലവില്‍ വന്നത്.

മൂന്നു വര്‍ഷത്തേക്ക് 5,000 ഡോളറും അഞ്ചു വര്‍ഷത്തേക്ക് 10,000 ഡോളറുമാണ് ഈ താല്‍ക്കാലിക പേരന്റ് വിസയുടെ ഫീസ്. അതോടൊപ്പം സ്വകാര്യ ആരോഗ്യ ഇന്‍ഷ്വറന്‍സും നിര്‍ബന്ധമാണ്. 5 വര്‍ഷ വിസയുള്ളവര്‍ക്ക്, അത് കഴിഞ്ഞ് തിരികെ പോയാല്‍ ആറു മാസത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം. അങ്ങനെ ആകെ പത്തു വര്‍ഷം വരെ ഓസ്ട്രേലിയയില്‍ നില്‍ക്കാന്‍ കഴിയും.മൂന്നാം തവണയും ഇതേ വിസയ്ക്കായി അപേക്ഷിക്കാന്‍ കഴിയില്ല.



Other News in this category



4malayalees Recommends