Association

ന്യൂയോര്‍ക്ക്: കോവിഡ് എന്ന മഹാവ്യാധി വരുത്തിവച്ച വലിയ ഒരു ഇടവേളക്കു ശേഷം ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസോസിയേഷന്‍ തിരുവോണം ആഘോഷിക്കാന്‍ ഒത്തുചേരുന്നു. സെപ്തംബര്‍ 10 ശനിയാഴ്ച രാവിലെ11 മണിമുതല്‍ ന്യൂ ഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍ പറഞ്ഞു. പൂക്കളമിടല്‍, മഹാബലിയെ വരവേല്പ്, ചെണ്ടമേളം, ഓണസദ്യ, വിവിധ നൃത്തനൃത്യങ്ങള്‍ എന്നിവ പരിപാടികളില്‍ ചിലതു മാത്രമാണെന്ന് സെക്രട്ടറി സേതുമാധവന്‍, ട്രഷറര്‍ ഗോപിനാഥക്കുറുപ്പ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ രഘുവരന്‍ നായര്‍ എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ലയര്‍ കാണുക. റിപ്പോര്‍ട്ട്: ജയപ്രകാശ്

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക് വന്‍ വിജയമായി. കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായി സംഘടിപ്പിച്ച പിക്‌നിക്കില്‍ നിരവധി പേര്‍ ഉത്സാഹത്തോടെ പങ്കെടുത്തു. ആഗസ്റ്റ് 21ാം തിയ്യതി ഞായറാഴ്ച രാവിലെ പത്തുമണി മുതല്‍ ക്വീന്‍സിലുള്ള ആലി പോണ്ട് പാര്‍ക്കില്‍ വെച്ചായിരുന്നു വിപുലമായ പരിപാടികളോടെ പിക്‌നിക്ക് സംഘടിപ്പിച്ചത്. വിവിധ കായിക

ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന) ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓഗസ്റ്റ് മാസം പതിനാലാം തീയതി വൈകീട്ട് 8.00ജങ മുതല്‍ 9.30 ജങവരെ സൂം ഫ്‌ളാറ്റ് ഫോമിലൂടെയാണ് ആഘോഷം സംഘടിപ്പിച്ചത്. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ ഏവരേയും സ്വാഗതം ചെയ്തു. ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍

മനുഷ്യനുള്‍പ്പെടെയുള്ള സര്‍വചരാചരങ്ങളെയും സത്യത്തിന്റെയും, ധര്‍മ്മത്തിന്റെയും, നന്മയുടെയും നേര്‍വഴിയിലൂടെ കൈ പിടിച്ചുയര്‍ത്തുവാന്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ത്യാഗസമ്പൂര്‍ണ്ണമായ ജീവിതം നയിച്ച, മര്യാദാപുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ഭക്തി നിര്‍ഭരവും പാവനവുമായ സ്മരണകള്‍ നിറഞ്ഞു നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ശ്രീ കൃഷ്ണന്‍ ചെങ്ങണാംപറമ്പിലിന്റെ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തങ്ങളുടെ ആസ്ഥാന മന്ദിരത്തില്‍ ഒത്തുചേര്‍ന്ന് പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായര്‍, സെക്രട്ടറി സേതുമാധവന്‍, ട്രഷറര്‍ ഗോപിനാഥക്കുറുപ്പ്, ട്സ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ രഘുവരന്‍ നായര്‍, വൈസ് പ്രസിഡന്റ് ശശി പിള്ള എന്നിവരുടെ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ 'ഭാരത് ബോട്ട് ക്ലബ്ബ്' പിക്‌നിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സംയുക്തമായി ആഘോഷിച്ചു. ആഗസ്റ്റ് 13ാം തിയ്യതി ശനിയാഴ്ച ന്യൂജേഴ്‌സിയിലുള്ള പാസ്സാക്ക് ബ്രൂക് കൗണ്ടി പാര്‍ക്കില്‍ വെച്ചായിരുന്നു വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. കോവിഡ് മഹാമാരിമൂലം ഏതാനും

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ (സിഡിഎംഎ) ഓണാഘോഷം സെപ്തംബര്‍ 11 ഞായറാഴ്ച വിപുലമായി കൊണ്ടാടുമെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയയും സെക്രട്ടറി അനൂപ് അലക്‌സും അറിയിച്ചു. ആല്‍ബനി കൗണ്ടിയിലുള്‍പ്പെട്ട കോളനിയിലെ കുക്ക് പാര്‍ക്ക് പവലിയനിലാണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം

ചിക്കാഗോ: പ്രശസ്ത കര്‍ണാടിക് സംഗീത വിദഗ്ധന്‍ റവ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ നേത്യുത്വത്തില്‍ തൃശ്ശൂരില്‍ ആരംഭിക്കുന്ന ഗാനശ്രമത്തിന്റെ ധനശേഖരണാര്‍ത്ഥം ബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ കത്തീഡ്രല്‍ ആഡിറ്റോറിയത്തില്‍ 'സംഗീതസായാഹ്നം' എന്ന പരിപാടി ഞായറാഴ്ച സംഘടിക്കപ്പെട്ടു. ചിക്കാഗോ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട് ഉത്ഘാടനം

ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ ഓഗസ്‌റ് ഇന്ത്യന്‍ പൈതൃക മാസമായി (ഇന്ത്യന്‍ ഹെറിറ്റേജ് മന്ത്) ആഘോഷിക്കുന്നതിന്റെ ഭാഗമായി റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോള്‍ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യാക്കാരെ അവാര്‍ഡ് നല്‍കി ആദരിച്ചു. മലയാളികളായ അപ്പുക്കുട്ടന്‍ നായര്‍, ഫിലിപ്പോസ് ഫിലിപ്, പോള്‍ കറുകപ്പള്ളി എന്നിവര്‍ക്ക് പുറമെ

'ഗ്ലോറിയ ഇന്‍ എക്‌സില്‍സിസ്' പുല്‍ക്കൂട് നിര്‍മാണ മത്സര വിജയികള്‍
ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച 'ഗ്ലോറിയ ഇന്‍ എക്‌സില്‍സിസ്' പുല്‍ക്കൂട് നിര്‍മാണ ഫാമിലി വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. അനബെല്‍ സ്റ്റാര്‍ & ഫാമിലി (സെന്റ് ജൂഡ് സിറോമലബാര്‍ കത്തോലിക്ക പള്ളി, ചാന്റിലി, വിര്‍ജീനിയ)

പുതുവര്‍ഷത്തില്‍ പുത്തനുണര്‍വോടെ 'നാമം' നേതൃനിര
ന്യൂജെഴ്‌സി: അമേരിക്കന്‍ മലയാളികളുടെ സാമുഹ്യ, കലാസാംസ്‌കാരിക രംഗത്ത് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന 'നാമം' (NAMAM) 2023 ലെ നേതൃനിരയെ പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി മുതല്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുക്കുമെന്ന് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍

ഭാരത് ബോട്ട് ക്ലബ്ബിന് നവ നേതൃത്വം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബ് 2023ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൊതുയോഗത്തില്‍ വെച്ച് തെരഞ്ഞെടുത്ത 2023ലെ ഭാരവാഹികള്‍: വിശ്വനാഥന്‍ കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വര്‍ഗീസ് (വൈസ് പ്രസിഡന്റ്),

നായര്‍ ബനവലന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും
ന്യൂയോര്‍ക്ക്: 2022 ഡിസംബര്‍ 17, 18 (ശനി, ഞായര്‍) തീയതികളില്‍ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, ഈയിടെ നവീകരണം നടന്ന എന്‍.ബി.എ.യുടെ ക്വീന്‍സിലെ ബ്രാഡക്ക് അവന്യുവിലുള്ള ആസ്ഥാനത്ത് ഉച്ചയ്ക്ക് 2:00 മണി മുതല്‍ നടത്തുന്നു. 17ാം തീയതി ശനിയാഴ്ച

ചിക്കാഗോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബ്ലെയ്‌സ് സൂപ്പിച്ചിന് സ്വീകരണം നല്‍കി
ചിക്കാഗോ: ഒക്ടോബര്‍ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാര്‍ ജോയി ആലപ്പാട്ടിനെ നേരില്‍ കണ്ട് അനുമോദിക്കുന്നതിനായി ചിക്കാഗോ ആര്‍ച്ച്ഡയസിസിലെ (ലത്തീന്‍) ബിഷപ്പ് കര്‍ദിനാള്‍ ബ്ലെയ്‌സ് സൂപ്പിച്ച് ബെല്‍വുഡിലുള്ള മാര്‍ തോമാ ശ്ലീഹാ കത്തീഡ്രലില്‍ രാവിലെ 7.30 ന് എത്തിച്ചേര്‍ന്നു.

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്‌സ് വാര്‍ഷിക കുടുംബ സംഗമം നവംബര്‍ 5 ശനിയാഴ്ച
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്‌സിലുള്ള മലയാളികളായ ഉദ്യോഗസ്ഥരുടേയും, സര്‍വീസില്‍ വിരമിച്ചവരുടെയും കുടുംബ സംഗമം 2022 നവംബര്‍ 5 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പോര്‍ട്ട്‌ചെസ്റ്ററിലെ നൈറ്റ്‌സ് ഓഫ് കൊളംബസ്സില്‍ (327 വെസ്റ്റ്‌ചെസ്റ്റര്‍ അവന്യു)
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.