ചിക്കാഗോ സെന്റ് മേരീസില്‍ അനുഗ്രഹവര്‍ഷമായി നോമ്പുകാല വാര്‍ഷിക ധ്യാനം

ചിക്കാഗോ സെന്റ് മേരീസില്‍ അനുഗ്രഹവര്‍ഷമായി നോമ്പുകാല വാര്‍ഷിക ധ്യാനം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ട് നോമ്പുകാല വാര്‍ഷിക ധ്യാനം പര്യവസാനിച്ചു. നാല് ദിവസങ്ങള്‍ നീണ്ടു നിന്ന ധ്യാനത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് ധ്യാനം നടത്തപ്പെട്ടത്. മുതിര്‍ന്നവര്‍ക്കായി നടത്തപ്പെട്ട ധ്യാനത്തിന് വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ ഗ്ലോബല്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറും കൗണ്‍സലര്‍ ജെനറാളുമായ ഫാ. അഗസ്റ്റിന്‍ മുണ്ടന്‍കാട്ട് നേതൃത്വം നല്‍കി. മാര്‍ച്ച് 7 വ്യാഴാഴ്ച വിശുദ്ധ കുര്‍ബ്ബാനയോടു കൂടി ആരംഭിച്ച ധ്യാന പരിപാടികള്‍ മാര്‍ച്ച് 10 ഞായറാഴ്ച വൈകുന്നേരം നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദിക്ഷണത്തോടുകൂടിയുള്ള ആരാധനയോടെയാണ് സമാപിച്ചത്. ബ്രദര്‍ വി.ഡി. രാജു ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കി. മാര്‍ച്ച് 9 ശനിയാഴ്ചയും മാര്‍ച്ച് 10 ഞായറാഴ്ചയുമായി നടത്തപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള ധ്യാനത്തിന് സി എം സി സിസ്റ്റേഴ്‌സാണ് നേതൃത്വം നല്‍കിയത്. പ്രായമാനുസരിച്ചു വിവിധ ഗ്രൂപ്പുകളായി തിരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ട കുട്ടികളുടെ ധ്യാനത്തില്‍ ഇടവകയുടെ മതബോധനസ്‌കൂളിലെ കുട്ടികള്‍ ഏതാണ്ട് പൂര്‍ണമായും പങ്കുചേര്‍ന്നു. ഇടവക വികാരി ഫാ. സിജു മുടക്കോടില്‍, അസി. വികാരി ഫാ. ജോഷി വലിയവീട്ടില്‍, പാരിഷ് സെക്രട്ടറി സി. സില്‍വേറിയസ്, ട്രസ്റ്റി കോര്‍ഡിനേറ്റര്‍ സാബു കട്ടപ്പുറം, കൈക്കാരന്മാരായ ബിനു പൂത്തുറ, ജോര്‍ജ്ജ് മാറ്റത്തിപ്പറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, നിബിന്‍ വെട്ടിക്കാട്ടില്‍, സജി പൂതൃക്കയിലിന്റെയും മനീഷ് കൈമൂലയിലിന്റെയും ബിനു എടകരയുടെയും നേതൃത്വത്തിലുള്ള മതബോധന സ്‌കൂള്‍ അധ്യാപകര്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്‌സ് എന്നിവര്‍ നോമ്പുകാല ധ്യാനത്തിന് നേതൃത്വം നല്‍കി.Other News in this category4malayalees Recommends