ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ ഡോ. കല ഷഹി നേതൃത്വം നല്‍കുന്ന പാനലില്‍ സ്ഥാനാര്‍ത്ഥിയാകുവാന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സ്‌നേഹ തോമസ് പറഞ്ഞു. അത്രത്തോളം പ്രൊഫഷണലായ ടീം ലെഗസിക്കൊപ്പം ആതുര സേവന പ്രവര്‍ത്തക കൂടിയായ സ്‌നേഹ തോമസ് കടന്നുവരുന്നത് ഫൊക്കാനയ്ക്ക് ഒരു മുതല്‍ക്കൂട്ടാവും.
1987 ല്‍ അമേരിക്കയിലെത്തിയ പ്രിന്‍സിന്റേയും അനു തോമസിന്റേയും മകളായ സ്‌നേഹ തോമസ് സെറ്റണ്‍ ഹാള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ ആന്‍ഡ് ബിഹേവിയറല്‍ സയന്‍സില്‍ ബിരുദം നേടി. തുടര്‍ന്ന് വാഗ്‌നര്‍ കോളജില്‍ നിന്ന് നേഴ്‌സിംഗില്‍ ബിരുദം നേടി.
ചെറുപ്പം മുതല്‍ നേതൃത്വ ബോധത്തില്‍ ശ്രദ്ധ നല്‍കിയിരുന്ന സ്‌നേഹ സ്‌കൂള്‍ ക്ലബ്ബ് ക്യാപ്റ്റനായിരുന്നു. കൂടാതെ, പള്ളിയിലെ നിരവധി പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ചര്‍ച്ച് ഗായക സംഘത്തിലും ബാസ്‌ക്കറ്റ് മ്പോള്‍ ടീമിലും സജീവമായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തനത്തിന്റേയും , സ്വന്തം വളര്‍ച്ചയുടെയും ഭാഗമായി കേക്ക് നിര്‍മ്മാണം , മധുര പലഹാര നിര്‍മ്മാണം എന്നിവയുടെ ഒരു ബിസ്സിനസായി ആരംഭിച്ചു. നേഴ്‌സ് എന്ന നിലയില്‍ തന്റെ രോഗികള്‍ക്ക് നല്‍കുന്ന പരിഗണയും നേതൃത്വപരമായ പങ്കും വളരെ പ്രത്യേകത ഉള്ളതാണ്. രോഗികളുടെ ക്ഷേമത്തിനായി വാദിക്കുകയും അവരെ സേവിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള യുവജനങ്ങളുടെ സാന്നിദ്ധ്യമാണ് ഫൊക്കാനയുടെ ശക്തി.
ആത്മാര്‍ത്ഥതയോടെ സാമൂഹ്യ സേവന രംഗത്തെത്തിയ സ്‌നേഹയെ ടീം ലെഗസിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ട്. ആരോഗ്യവും മനസ്സുമുള്ള പ്രവത്തന ശേഷിയുമുളള സ്‌നേഹ തോമസിനെ ഫൊക്കാനയ്ക്ക് ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഫൊക്കാന 2024 2026 പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ ,നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികള്‍ ആയ ഡോ ഷെറിന്‍ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കര്‍ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖില്‍ വിജയ് , ഡോ നീന ഈപ്പന്‍ , ജെയ്‌സണ്‍ ദേവസിയ , ഗീത ജോര്‍ജ് , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , രാജേഷ് വല്ലത്ത് , വരുണ്‍ നായര്‍ , റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ഫാന്‍സിമോള്‍ പള്ളത്തു മഠം, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ ആയി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്‌സ് എബ്രഹാം യൂത്ത് കോഓര്‍ഡിനേറ്റര്‍ ആയ ക്രിസ്‌ല ലാല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.