Business
പരസ്യ വരുമാനം പകുതിയായി കുറഞ്ഞതോടെ സമൂഹ മാധ്യമമായ ട്വിറ്ററിന് പണം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് ഉടമ ഇലോണ്‍ മസ്‌ക്. പരസ്യ വരുമാനം വന്‍തോതില്‍ കുറഞ്ഞതിനൊപ്പം വന്‍ തോതിലുള്ള കടവും ബാധ്യതയായിരിക്കുകയാണ്. ബിസിനസില്‍ ഉപദേശം നല്‍കാമെന്ന് പറഞ്ഞുള്ള ട്വീറ്റിന് നല്‍കിയ മറുപടിയിലാണ് മസ്‌കിന്റെ വെളിപ്പെടുത്തല്‍. ട്വിറ്റര്‍ മസ്‌ക് ഏറ്റെടുത്ത ശേഷം തലപ്പത്തുള്ള ചിലരെ മാറ്റിയതും ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയതും വന്‍ തോതിലുള്ള പിരിച്ചുവിടലുമെല്ലാം പരസ്യദാതാക്കളെ സ്വാധീനിച്ചിരുന്നു.
രാജ്യത്തെ വിമാന യാത്രനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികള്‍. വിമാന ഇന്ധനത്തിന്റെ വിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും ചൂണ്ടിക്കാട്ടി ടിക്കറ്റ് നിരക്ക് വര്‍ധിപ്പികണമെന്ന് ഇന്ത്യന്‍ വിമാനക്കമ്പനിയായ സ്‌പേസ് ജെറ്റ് ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ ഏവിയേഷന്‍ ഫ്യുവലിന്റെ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയതിനു
ദുല്‍ഖര്‍ സല്‍മാന്‍ മിന്ത്രയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നു. ഓണത്തിന് മുന്നോടിയായി മിന്ത്ര കേരളത്തില്‍ നടത്തുന്ന ക്യാമ്പെയ്‌നുകളില്‍ ദുല്‍ഖറാണ് അഭിനയിക്കുന്നത്. ഇന്ത്യയുടെ ഫാഷന്‍ എക്‌സ്‌പേര്‍ട്ടായി മിന്ത്രയെ ഉയര്‍ത്തിക്കാട്ടുന്ന ക്യാമ്പെയ്ന്‍ മറ്റ് മേഖലകളിലുമുണ്ട്. ഇന്ത്യയിലെ എണ്ണം പറഞ്ഞ സെലിബ്രിറ്റികളാണ് മിന്ത്രയുടെ ഈ ക്യാമ്പെയ്‌നുകളിലുള്ളത്. ദുല്‍ഖറിന്
ആയുര്‍വേദ ആചാര്യനും കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി.കെ വാര്യര്‍. രാജ്യം പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കോടി തലപ്പണ ശ്രീധരന്‍ നമ്പൂതിരിയുടെയും പാര്‍വതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പി.കെ.
3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ആരോപിച്ച് ഉപേക്ഷിച്ച പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് വ്യക്തമാക്കി. തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചു എന്നും ഹൈദരാബാദില്‍ വെച്ചാണ് ചര്‍ച്ചയെന്നും സാബു ജേക്കബ് അറിയിച്ചു അതേസമയം,
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ മുംബൈയിലെ പ്രശസ്ത ഹോട്ടല്‍ ഹയാത്ത് റീജന്‍സി ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചു. ഉടമകളായ ഏഷ്യന്‍ ഹോട്ടല്‍സ് (വെസ്റ്റ്) ലിമിറ്റഡ് ശമ്പളത്തിനും മറ്റ് പ്രവര്‍ത്തനത്തിനങ്ങള്‍ക്കും പണം നല്‍കാത്തതിനാലാണ് ഹോട്ടല്‍ തല്‍ക്കാലത്തേക്ക് പൂട്ടിയിടുന്നത്. ശമ്പളം നല്‍കാന്‍ പണമില്ലെന്ന് വ്യക്തമാക്കി അധികൃതര്‍ ഹോട്ടല്‍
ഇന്ത്യയില്‍ നാളെ മുതല്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ലഭ്യമായേക്കില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ചട്ടങ്ങള്‍ അംഗീകരിക്കാനുള്ള അവസാന തിയ്യതിയായിരുന്നു മെയ് 25. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളൊന്നും പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍
സാന്‍ ഫ്രാന്‍സിസ്‌കോ: ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോ ഫെയ്‌സ്ടാഗിംഗും മറ്റ് ബയോമെട്രിക് ഡാറ്റയും ഉപയോഗിച്ചുവെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ ഫേസ്ബുക്കിനെതിരെ സ്വകാര്യതാ വ്യവഹാരത്തിന് 650 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഫെഡറല്‍ കോടതി വിധിച്ചു. 2015 ല്‍ ഇല്ലിനോയിസില്‍ ഫയല്‍ ചെയ്ത ഒരു ക്ലാസ്ആക്ഷന്‍ വ്യവഹാരത്തിലാണ് യുഎസ് ജില്ലാ ജഡ്ജി ജയിംസ് ഡൊണാറ്റോയുടെ
ട്വിറ്ററിന് ബദലായി ഇന്ത്യന്‍ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ ഉയര്‍ന്നു വരുന്ന മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ 'കൂ' സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആന്‍ഡേഴ്‌സണ്‍. കൂ ആപ്പില്‍ മുപ്പത് മിനിറ്റ് നേരം ചെലവഴിച്ചുവെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആപ്ലിക്കേഷന്‍ ചോര്‍ത്തുന്നുണ്ടെന്നും ആന്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ സ്‌ക്രീന്‍