പരസ്യം പകുതി കുറഞ്ഞു ; ട്വിറ്റര്‍ വന്‍ കടത്തിലെന്ന് മസ്‌ക്

പരസ്യം പകുതി കുറഞ്ഞു ; ട്വിറ്റര്‍ വന്‍ കടത്തിലെന്ന് മസ്‌ക്


പരസ്യ വരുമാനം പകുതിയായി കുറഞ്ഞതോടെ സമൂഹ മാധ്യമമായ ട്വിറ്ററിന് പണം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് ഉടമ ഇലോണ്‍ മസ്‌ക്.

പരസ്യ വരുമാനം വന്‍തോതില്‍ കുറഞ്ഞതിനൊപ്പം വന്‍ തോതിലുള്ള കടവും ബാധ്യതയായിരിക്കുകയാണ്.

ബിസിനസില്‍ ഉപദേശം നല്‍കാമെന്ന് പറഞ്ഞുള്ള ട്വീറ്റിന് നല്‍കിയ മറുപടിയിലാണ് മസ്‌കിന്റെ വെളിപ്പെടുത്തല്‍.

ട്വിറ്റര്‍ മസ്‌ക് ഏറ്റെടുത്ത ശേഷം തലപ്പത്തുള്ള ചിലരെ മാറ്റിയതും ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയതും വന്‍ തോതിലുള്ള പിരിച്ചുവിടലുമെല്ലാം പരസ്യദാതാക്കളെ സ്വാധീനിച്ചിരുന്നു.


Other News in this category4malayalees Recommends