Kerala

കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി; സിപിഎം നേതാക്കളുടെ പേരില്‍ തട്ടിപ്പ്, പരാതിയുമായി എംഎല്‍എ
പാലക്കാട് സിപിഎം നേതാക്കളുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി. കേരള ബാങ്കില്‍ ജോലി വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും മലമ്പുഴ എം.എല്‍.എയുമായ എ. പ്രഭാകരന്റെയും സി.പി.എം പാലക്കാട് , കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും പേരിലാണ് രണ്ടംഗ സംഘം പണം തട്ടിയത്. സംഭവത്തില്‍ മലമ്പുഴ എം.എല്‍. എ പ്രഭാകരന്‍ പൊലീസില്‍ പരാതി നല്‍കി. പണം നല്‍കിയ രേഖകള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് ധോണി സ്വദേശി വിജയകുമാര്‍, കണ്ണൂര്‍ സ്വദേശി സിദ്ദിഖ് എന്നിവരാണ് തട്ടിപ്പ് നടത്തിയത് എന്ന് പരാതിയില്‍ പറയുന്നു. എംഎല്‍എയുടെയും ജില്ലാ സെക്രട്ടറിമാരുടെയും അറിവോടെയാണ് നിയമനം നടത്തുന്നത് എന്ന് പറഞ്ഞ് ആവശ്യക്കാരെ വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. കേരള ബാങ്കില്‍ 2400ലധികം ക്ലര്‍ക്കുമാരുടെ ഒഴിവുണ്ട്. ഈ ഒഴിവുകളിലേക്ക്

More »

സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാം, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്റെ ശബ്ദരേഖ പുറത്ത്
സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറയുന്നതായുള്ള ശബ്ദരേഖ പുറത്ത്. യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍ മുന്നണി മാറാന്‍ സഹായിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് എച്ച ഹഫീസിനോട് അഭ്യര്‍ഥിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും

More »

കൊല്ലത്ത് അമ്മയെ മകള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ചോദ്യം ചെയ്യാനെത്തിയ വനിതാ പഞ്ചായത്തംഗത്തിന് നേരെയും ആക്രമണം
കൊല്ലം പത്തനാപുരത്ത് അമ്മയെ മകള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവം ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്തംഗം അര്‍ഷ മോളെയും ഇവര്‍ ആക്രമിച്ചു. നെടുംപറമ്പ് പാക്കണംകാലായില്‍ ലീലാമ്മയെയാണ് മകള്‍ ലീന തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം നടന്നത്. ലീന വയോധികയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

More »

പിന്തിരിഞ്ഞ് ഓടാത്ത മുന്നണി പോരാളി, ഒറ്റ ചങ്കും ഒറ്റ നിലപാടും ; തൃക്കാക്കര തെരഞ്ഞെടുപ്പിന് പിന്നാലെ വി ഡി സതീശനെ പുകഴ്ത്തി പോസ്റ്ററുകള്‍ ; ഒരാളുടെ മാത്രം വിജയമാക്കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ 'ലീഡര്‍' എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകളും ഫ്‌ളക്‌സുകളും. തലസ്ഥാനത്താണ് വിവിധ ഇടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണിത്. പിന്തിരിഞ്ഞ് ഓടാത്ത മുന്നണി പോരാളി, ഒറ്റ ചങ്കും ഒറ്റ നിലപാടും തുടങ്ങിയ മറ്റ് വിശേഷണങ്ങളും പോസ്റ്ററില്‍ ഉണ്ട്.'വര്‍ഗീയത ഞങ്ങളുടെ അടവ് നയമല്ല, വര്‍ഗീയ വാദികളുടെ വോട്ടും

More »

വിജയ് ബാബു ദുബായിയിലേക്ക് കടന്നപ്പോള്‍ എ ടി എം കാര്‍ഡ് എത്തിച്ച് നല്‍കിയ സംഭവം ; നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു
നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിജയ് ബാബു ദുബായിയിലേക്ക് കടന്നപ്പോള്‍ എ ടി എം കാര്‍ഡ് എത്തിച്ച് നല്‍കിയ സംഭവത്തില്‍ അന്വേഷണ സംഘം നടന്‍ സൈജു കുറപ്പിന്റെ മൊഴിയെടുത്തു. വിജയ് ബാബുവിനതിരെ നടിയുടെ പരാതിയെക്കുറിച്ച് അറിവില്ലായിരുന്നു. അക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കില്ലായിരുന്നുയെന്ന് സൈജു കുറുപ്പ് പൊലീസിനോട് പറഞ്ഞു. വിജയ് ബാബു

More »

തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നു'; പി സി ജോര്‍ജിനെ പിന്തുണച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രം
മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ പിന്തുണച്ച് തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും നിശബ്ദരാക്കാനുമാണ് അധികാരികള്‍ വ്യഗ്രത കാണിക്കുന്നത്. മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഒരു രാഷ്ട്രീയ നേതാവിനെതിരെ മൂന്ന് പ്രമുഖ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതാക്കളാണ് കേസ്

More »

മൊബൈല്‍ ഫോണ്‍ വിലക്കിയതില്‍ പ്രതിഷേധിച്ച് 15 കാരിയായ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
മൊബൈല്‍ ഫോണ്‍ വിലക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശി ശിവാനി(15) ആണ് മരിച്ചത്. ഫോണുപയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ശിവാനി. മൊബൈല്‍ ഫോണില്‍ അമിതമായി സംസാരിക്കുന്നതു കണ്ട അമ്മ വഴക്ക് പറഞ്ഞതിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനായ ശിവാനി കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചത്. രതീഷ്

More »

ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസനം കൊണ്ടുവരണമെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ; സിപിഐയുടെ അഭിപ്രായം അവരുടെ വിലയിരുത്തല്‍, പരിശോധിക്കുമെന്ന് തോമസ് ഐസക്
തൃക്കാക്കര തോല്‍വിയില്‍ ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. സിപിഐയുടെ അഭിപ്രായം അവരുടെ വിലയിരുത്തല്‍ മാത്രമാണ്, സിപിഐഎം അത് പരിശോധിക്കും. തോല്‍വിയില്‍ ജില്ലാ സംസ്ഥാന തലത്തില്‍ പരിശോധന നടത്തുമെന്നും തോമസ് ഐസക് പറഞ്ഞു. 'സിപിഐ വിലയിരുത്തിയെങ്കില്‍ ഞങ്ങള്‍ അതും പരിശോധിക്കും. പാര്‍ട്ടിക്ക് പറയാനുള്ളത് ഇന്നലെ

More »

വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം ചോദിച്ച് പീഡനം ; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
മണര്‍കാട് സ്വദേശി അര്‍ച്ചനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍. കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഭര്‍ത്താവിന്റെ വീട്ടില്‍ അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍

More »

'യുഡിഎഫിനെ വിശ്വസിക്കാനാവില്ല', ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്: മുഹമ്മദ് റിയാസ്

യുഡിഎഫിനെ വിശ്വസിക്കാനാവില്ലെന്നും ഇതിന്റെ ഭാഗമായി ജനം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നില്‍ക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തില്‍ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവര്‍ത്തനമെന്നും റിയാസ് പറഞ്ഞു. വോട്ട് ചെയ്ത ശേഷം

ബിജെപിയും എല്‍ഡിഎഫും തകരും; നിര്‍ണായക തെരഞ്ഞെടുപ്പെന്ന് എ.കെ ആന്റണി

നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും

വിരലിലെ മഷി പൂര്‍ണമായും മായാത്ത നിലയില്‍, വീണ്ടും വോട്ട് ചെയ്യാനെത്തി യുവതി; ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി

ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അന്‍പത്തി ഏഴാം നമ്പര്‍ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂര്‍ണമായും മായാത്ത നിലയിലാണ്

കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാര, ഇവര്‍ ചേര്‍ന്നാണ് എനിക്കെതിരെ ഗുഢാലോചന നടത്തിയത്, ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും' : ഇ.പി ജയരാജന്‍

ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജന്‍. തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജന്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപി'; ഇപി ജാഗ്രത കാട്ടിയില്ല, ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി

ജയരാജന്‍ ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപി ജയരാജന്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും. ഇത് ശക്തമായ ഗൂഢാലോചനയാണ്. ചില

ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍

കെ മുരളീധരന്‍ പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. ഇത് ഞങ്ങള്‍ പൊളിക്കും. എല്‍ഡിഎഫിന് 18 സീറ്റ്. ബിജെപിക്ക് രണ്ട് എന്നതാണ് സിപിഐഎം, ബിജെപിയുടെ അന്തര്‍ധാരയുടെ ധാരണ. ഇതോടെ സ്വന്തം പേരിലുള്ള