സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാം, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്റെ ശബ്ദരേഖ പുറത്ത്

സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാം, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്റെ ശബ്ദരേഖ പുറത്ത്
സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറയുന്നതായുള്ള ശബ്ദരേഖ പുറത്ത്. യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍ മുന്നണി മാറാന്‍ സഹായിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് എച്ച ഹഫീസിനോട് അഭ്യര്‍ഥിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്.

കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും കാറും മതിയെന്നാണ് ജോണി നെല്ലൂരിന്റെ ആവശ്യം. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി മാറിയാല്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബിജെപി വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു.

ന്യൂനപക്ഷ ചെയര്‍മാന്‍, അല്ലെങ്കില്‍ കോഫി ബോര്‍ഡ് ചെയര്‍മാന്‍, അതും അല്ലെങ്കില്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍. കേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇത്രയും പദവി ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് സംഭാഷണത്തില്‍ പറയുന്നു.

എന്തുകൊണ്ട് പാര്‍ട്ടി മാറി എന്ന് പറയാന്‍ ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം, ശബ്ദരേഖയില്‍ പറയുന്നു.

Other News in this category



4malayalees Recommends