ഇന്ത്യയ്ക്ക് അഭിമാന നിമിഷം ; രണ്ട് ദശാബ്ദത്തിനിടെ ഭൂമിയെ കൂടുതല്‍ ഹരിതാഭമാക്കിയത് ഇന്ത്യയെന്ന് നാസ

ഇന്ത്യയ്ക്ക് അഭിമാന നിമിഷം ; രണ്ട് ദശാബ്ദത്തിനിടെ ഭൂമിയെ കൂടുതല്‍ ഹരിതാഭമാക്കിയത് ഇന്ത്യയെന്ന് നാസ
ഇന്ത്യയ്ക്ക് ഏറെ അഭിമാനിക്കാവുന്ന പഠനം പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഭൂമിയെ കൂടുതല്‍ ഹരിതാഭമാക്കിയത് ഇന്ത്യയും ചൈനയുമാണെന്ന് നാസ പറയുന്നു. സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ നാസ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറം തള്ളുന്നത് ഇന്ത്യയും ചൈനയുമാണെന്നാണ് വികിസത രാജ്യങ്ങളുടെ ആരോപണം. ജനസംഖ്യയാണ് ഈ വാദത്തിന് ആധാരമായി അവര്‍ ഉപയോഗിക്കുന്നത്. അതേസമയം 20 വര്‍ഷം മുമ്പത്തേക്കാള്‍ കൂടുതല്‍ പച്ചപ്പ് ഭൂമിയില്‍ കൊണ്ടു വരുന്നതിന് ഇരുരാജ്യങ്ങളും സഹായിച്ചതായിട്ടാണ് പഠനം പറയുന്നത്.

ഭൂമിയിലെ പച്ചപ്പിന്റെ മൂന്നിലൊന്നും ഇന്ത്യയിലും ചൈനയിലുമാണെന്ന് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. ആഗോളതാപനം വനനശീകരണം തുടങ്ങിയവ 1990 കളുടെ ആരംഭത്തിലാണ് ലോകം വന്‍ തോതില്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയത്. അതിന്റെ പരിണത ഫലമാണ് ഈ മാറ്റമെന്നും പഠനം പറയുന്നു.



Other News in this category



4malayalees Recommends