വൈറലാകാന്‍ മരണക്കളി; ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തടാകത്തില്‍ മുങ്ങി യുവാവ് മരിച്ചു
ടിക്ക് ടോക്ക് വീഡിയ ചിത്രീകരണത്തിനിടെ തടാകത്തില്‍ മുങ്ങി യുവാവ് മരിച്ചു. തെലുങ്കാന സ്വദേശിയായ നരസിംഹലു എന്ന യുവാവാണ് മരിച്ചത്. ഹൈദരാബാദിന്റ പ്രാന്തപ്രദേശത്തുള്ള ഗ്രാമത്തില്‍ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ നരസിംഹലു അവിടെ വച്ചാണ് അപകടത്തില്‍ പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണു യുവാക്കള്‍ കുളിക്കാനെത്തിയത്. തടാകത്തിലിറങ്ങിയ രണ്ടുപേരും സെല്‍ഫികളും വെള്ളത്തില്‍ ഡാന്‍സ് ചെയ്യുന്നതുമായ വീഡിയോയും എടുത്തു. പിന്നീട്, നരസിംഹലുവിന്റെ വീഡിയോ ബന്ധുവായ യുവാവ് കരയില്‍ നിന്ന് പകര്‍ത്താനും തുടങ്ങി. ഇതിനിടെ തടാകത്തിന്റെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയ നീന്തലറിയാത്ത നരസിംഹലു മുങ്ങിത്താഴുകയുമായിരുന്നു. ഇയാള്‍ മുങ്ങുന്നതു കണ്ട് ബന്ധു അലറി വിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസിനും ഇരുട്ടുകാരണം രക്ഷാ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. പിന്നീട് ബുധനാഴ്ച രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്.
അപകടസയത്ത് ചിത്രീകരിച്ച വീഡിയോസ് പിടിച്ചെടുത്തെന്നും ദുരൂഹ സാഹചര്യത്തിലുള്ള മരണവുമായി ബന്ധപ്പെട്ട് കേസെടുത്തെന്നും പോലീസ് അധികാരികള്‍ വ്യക്തമാക്കി. മരിക്കു മുന്‍പ് യുവാക്കള്‍ പങ്കുവച്ച വിഡിയോ വൈറലായിരുന്നു.