പി.സി. ജോര്‍ജ് ഇലപ്പനാല്‍ (92) നിര്യാതനായി

പി.സി. ജോര്‍ജ് ഇലപ്പനാല്‍ (92) നിര്യാതനായി
കോട്ടയം: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍ കാലംചെയ്ത ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ ജ്യേഷ്ഠ സഹോദരന്‍ പാമ്പാടി ഇലപ്പനാല്‍ പി.സി. ജോര്‍ജ് (92) വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു വെള്ളിയാഴ്ച സ്വവസതിയില്‍ നിര്യാതനായി. സംസ്‌കാരം ഏപ്രില്‍ 25നു വ്യാഴാഴ്ച മാതൃഇടവകയായ പാമ്പാടി സെന്റ് മേരീസ് സിഹാസന കത്തീഡ്രലില്‍ നടക്കും. തേലക്കാട്ടുശേരി കുടുംബത്തിലെ ചേരാംപേരില്‍ ഇലപ്പനാല്‍ പരേതരായ കുരുവിള ചാക്കോ അന്നമ്മ ദമ്പതികളുടെ പുത്രനാണ്. അറിയപ്പെടുന്ന സുവിശേഷ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പോസ്റ്റല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം കൊട്ടാരത്തില്‍ കുടുംബാംഗം പരേതനായ മറിയം ജോര്‍ജ് ആയിരുന്നു സഹധര്‍മ്മിണി. അയ്മനം പാണംപറമ്പില്‍ പരേതയായ പെണ്ണമ്മ ജോര്‍ജ് ആണ് ആദ്യഭാര്യ.


ജെയിംസ് ജോര്‍ജ് (ന്യൂയോര്‍ക്ക് സിറ്റി റിട്ടയേര്‍ഡ് കറക്ഷന്‍ ഓഫീസര്‍), സാജന്‍ ജോര്‍ജ്, സജി ജോര്‍ജ്, ജാന്‍സി അലക്‌സ്, ശോഭന ബിജു, മിനിമോള്‍ സന്തോഷ് (എല്ലാവരും ന്യൂയോര്‍ക്ക്), ഷൈനി അഭിലാഷ് (ഫിലഡല്‍ഫിയ), ജയമോള്‍ തോംസണ്‍ (മുണ്ടക്കയം) എന്നിവര്‍ മക്കളാണ്.


സൂസന്‍ ജെയിംസ്, ബീന സാജന്‍, സുനിത സജി, അലക്‌സ് വലിയവീടന്‍, ബിജു ചെറിയാന്‍, സന്തോഷ് ഫിലിപ്പ് (എല്ലാവരും ന്യൂയോര്‍ക്ക്), അഭിലാഷ് ജോര്‍ജ് (ഫിലഡല്‍ഫിയ), പി.കെ. തോംസണ്‍ (മുണ്ടക്കയം) എന്നിവര്‍ ജാമാതാക്കളാണ്.


കാലംചെയ്ത യൂഹാനോന്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത, പരേതരായ പി.സി. ഏബ്രഹാം, പി.സി. നൈനാന്‍, കെ.സി. തോമസ് എന്നിവര്‍ സഹോദരന്മാരും, തങ്കമ്മ സ്‌കറിയ (ഫിലഡല്‍ഫിയ) ഏക സഹോദരിയുമാണ്. ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.Other News in this category4malayalees Recommends