സംവിധായകന്‍ അരുണ്‍ ഗോപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അമിതവേഗതയിലെത്തിയ ലോറിയാണ് കാറിനെ ഇടിച്ചു തെറിപ്പിച്ചത്. മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവേ അരുണ്‍ ഗോപിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം നടന്നത് .
അരൂരില്‍ നിന്നും കൊച്ചിയിലെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.കൊച്ചി ലേമെറിഡിയന്‍ ഹോട്ടലിനു മുന്നിലെ പാലത്തില്‍ വെച്ചായിരുന്നു അമിത വേഗതയിലെത്തിയ ലോറി മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവേ അരുണ്‍ ഗോപി സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.എന്നാല്‍ വാഹനത്തില്‍ തട്ടിയതറിഞ്ഞ ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പോയി,തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെയാണ് ലോറിയെ പിന്തുടര്‍ന്ന് പിടിച്ചത്.