കളിക്കുന്നതിനിടെ കാറിനുള്ളില്‍ അകപ്പെട്ടു പോയ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം ; ഉള്ളില്‍ നിന്നു ലോക്കായതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു

കളിക്കുന്നതിനിടെ കാറിനുള്ളില്‍ അകപ്പെട്ടു പോയ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം ; ഉള്ളില്‍ നിന്നു ലോക്കായതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു
കളിക്കുന്നതിനിടെ കാറിനുള്ളില്‍ അകപ്പെട്ടു പോയ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര മഹഡ് മേഖലയിലെ നംഗല്‍വാഡി ചൗല്‍ നിവാസികളായ സൊഹൈല്‍ (5), അബ്ബാസ് (3) എന്നീ കുരുന്നുകളാണ് ശ്വാസം മുട്ടി മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. കുട്ടികളുടെ പിതാവ് ആക്രി കച്ചവടക്കാരനാണ്. ഇയാള്‍ സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. മാതാവ് അടുക്കളയിലെ ജോലിത്തിരക്കിലും.


വൈകുന്നേരത്തോടെ കളിക്കാനിറങ്ങിയ കുഞ്ഞുങ്ങള്‍ സമീപത്തെ ഒരു വര്‍ക്ക് ഷോപ്പിലെത്തി അവിടെയുണ്ടായിരുന്നു ഹോണ്ടാ സിറ്റി കാറിനുള്ളില്‍ കയറുകയായിരുന്നു. ഉള്ളില്‍ നിന്ന് ലോക്കായതോടെ കുടുങ്ങിയ കുട്ടികള്‍ വൈകാതെ മരിച്ചു. നേരം വൈകിയും കുഞ്ഞുങ്ങള്‍ മടങ്ങിവരാതെ ആയതോടെയാണ് മാതാപിതാക്കള്‍ തെരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ രാത്രി ഏഴരയോടെ സമീപത്തെ ചില യുവാക്കള്‍ കാറിനുള്ളില്‍ കുട്ടികളെ കണ്ടു. കാറിന്റെ വിന്‍ഡോ തകര്‍ത്ത് കുഞ്ഞുങ്ങളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

'ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് കുട്ടികള്‍ കളിക്കാനായി വീടിന് സമീപത്തെ ഗാരേജിലെത്തിയത്. അവിടെ ഉണ്ടായിരുന്ന കാറിനുള്ളില്‍ കയറി കളിക്കുന്നതിനിടെ മാന്വല്‍ ലോക്കിംഗ് സിസ്റ്റം ഉള്ള വാഹനത്തിനുള്ളില്‍ ലോക്കായി പോവുകയായിരുന്നു. ഡോറില്‍ തട്ടി സഹായത്തിനായി നിലവിളിച്ചിട്ടുണ്ടാകാം എന്നാല്‍ സമീപത്ത് ആരും ഉണ്ടായിരുന്നില്ല. വാഹനത്തിനുള്ളില്‍ അകപ്പെട്ടു പോയ കുട്ടികള്‍ ശ്വാസം മുട്ടി വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു'. പൊലീസ് വ്യക്തമാക്കി.

ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നും സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നും അറിയിച്ച പൊലീസ് അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്.

Other News in this category



4malayalees Recommends