ബഹ്റൈന്‍ ലാല്‍ കെയെര്‍സ് കേരളത്തിന്റെ 63മത് കേരളപ്പിറവി ദിനം അംഗങ്ങളോടൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു. സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്സ് റെസ്റ്റോറന്റില്‍ വച്ച് നടന്ന ആഘോഷത്തില്‍ അമ്പതോളം വരുന്ന ലാല്‍ കെയേഴ്സ് അംഗങ്ങളും, കുടുംബങ്ങളും പങ്കെടുത്തു. .ട്രഷറര്‍ ഷൈജു കമ്പത് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എഫ്. എം. ഫൈസല്‍ കേരള പിറവി സന്ദേശവും ആശംസകളും അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ ടിറ്റോ ഡേവിസ്, പ്രജില്‍ പ്രസന്നന്, അരുണ്‍ തൈക്കാട്ടില്‍, ജസ്റ്റിന് ഡേവിസ്, മണിക്കുട്ടന് എന്നിവര്‍ സംസാരിച്ചു. സുബിന്, വൈശാഖ്, വിഷ്ണു, അജീഷ്, സോനു, ബിബിന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.