ഇന്നു മുതല്‍ വിദേശത്തുള്ള സൗദി പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ വേണ്ടിയല്ലാതെ സൗദിയില്‍ നിന്ന് ഒരു വിമാനവും പുറത്തേക്ക് പറക്കില്ല; കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ താല്‍ക്കാലിക നിരോധനം നിന്നു മുതല്‍ പ്രാബല്യത്തില്‍

ഇന്നു മുതല്‍ വിദേശത്തുള്ള സൗദി പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ വേണ്ടിയല്ലാതെ സൗദിയില്‍ നിന്ന് ഒരു വിമാനവും പുറത്തേക്ക് പറക്കില്ല;  കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ താല്‍ക്കാലിക നിരോധനം നിന്നു മുതല്‍ പ്രാബല്യത്തില്‍

കോവിഡ് വ്യാപനം തടയാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ താല്‍ക്കാലിക നിരോധനം ഞായറാഴ്ച മുതല്‍. രണ്ടാഴ്ചത്തേക്കാണ് സൗദിയിലേക്കും തിരികെ മറ്റ് രാജ്യങ്ങളിലേക്കമുള്ള മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ വിലക്ക് നടപ്പായത്. ഞായറാഴ്ച സൗദി സമയം രാവിലെ 11 മണി മുതല്‍ ഒരു ഇന്റര്‍നാഷണല്‍ വിമാനവും സൗദിയിലിറങ്ങുകയോ തിരികെ പറക്കുകയോ ചെയ്യില്ല.


വിദേശത്തുള്ള സൗദി പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ വേണ്ടിയല്ലാതെ സൗദിയില്‍ നിന്ന് ഒരു വിമാനവും പുറത്തേക്ക് പറക്കില്ലെന്നാണ് അറിയിപ്പ്. ആദ്യം ഇന്ത്യ ഉള്‍പ്പെടെ 39 രാജ്യങ്ങളുമായാണ് വ്യോമ ഗതാഗതം സൗദി അറേബ്യ അവസാനിപ്പിച്ചിരുന്നത്. അത് അനിശ്ചിത കാലത്തേക്കാണെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നത്. അതോടെ മലയാളികളുള്‍പ്പെടെ ഈ രാജ്യങ്ങളിലുള്ള സൗദിയിലേക്കുള്ള യാത്രക്കാരെല്ലാം ആശങ്കയിലായിരുന്നു. എന്നാല്‍ പുതിയ തീരുമാനം കൃത്യമായും രണ്ടാഴ്ച എന്ന കാലാവധി നിശ്ചയിച്ചുള്ളതാണ്. അത് മുഴുവന്‍ ലോക രാജ്യങ്ങള്‍ക്കും ബാധകവുമാണ്. നേരത്തെ അനുവദിച്ച 72 മണിക്കൂര്‍ സമയത്തിനുള്ളില്‍ മടങ്ങിയെത്താന്‍ കഴിയാത്ത സൗദി തൊഴില്‍ വിസയുള്ള വിദേശികള്‍ക്ക് ഇഖാമ, റീ എന്‍ട്രി വിസയുടെ കാലാവധി നീട്ടിനല്‍കുമെന്നും യാത്രാ നിരോധനം നടപ്പാകുന്ന മാര്‍ച്ച് 15 മുതല്‍ 15 ദിവസം നിയമാനുസൃത ലീവാക്കി കൊടുക്കുമെന്നും സൗദി പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends