ലാല്‍ കെയെര്‍സ് റമദാന്‍ കിറ്റുകള്‍ വിതരണത്തിനു തയ്യാറായി

ലാല്‍ കെയെര്‍സ് റമദാന്‍ കിറ്റുകള്‍ വിതരണത്തിനു തയ്യാറായി

കഴിഞ്ഞ രണ്ടാഴ്ചയായി നിലവിലെ സാഹചര്യങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈനിലെ പ്രവാസികളെ കണ്ടെത്തി ഭക്ഷണസാധനങ്ങള്‍ എത്തിച്ച ബഹ്റൈന്‍ ലാല്‍ കെയേഴ്സ് രണ്ടാം ഘട്ടം എന്ന നിലയില്‍ തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ വിതരണത്തിനു തയ്യാറായി. പുണ്യ റമദാന്‍ മാസത്തില്‍ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വിതരണം ചെയ്യാന്‍ അത്യാവശ്യ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ നൂറോളം റമദാന്‍ കിറ്റുകള്‍ ആണ് തയാറാക്കിയിരിക്കുന്നതെന്നു ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറി എഫ്. എം . ഫൈസല്‍ എന്നിവര്‍ അറിയിച്ചു. ഇന്നു മുതല്‍ ബഹ്റൈനിലെ വിവിധ ഏരിയകളില്‍ ലാല്‍ കെയേഴ്സ് പ്രവര്‍ത്തകര്‍ അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്തു തുടങ്ങും. ചാരിറ്റി കണ്‍വീനര്‍ ജസ്റ്റിന്‍ ഡേവിസ്, ട്രെഷറര്‍ ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ അനു കമല്‍, തോമസ് ഫിലിപ്പ്, ഷാന്‍, പ്രജില്‍ പ്രസന്നന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.


മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ഡിറ്റോ, വൈശാഖ്, ഷിബു, സുബിന്‍, രതിന്‍ , സജീഷ്, അരുണ്‍ നെയ്യാര്‍, അരുണ്‍ തൈക്കാട്ടില്‍, അനു എബ്രഹാം, മണിക്കുട്ടന്‍, അജി ചാക്കോ,രാജേഷ്, ജിനു, നജ്മല്‍, വിഷ്ണു, അജീഷ്, അജില്‍ എന്നിവര്‍ കിറ്റു വിതരണത്തിനു മേല്‍നോട്ടം വഹിക്കുന്നു.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ വിവിധ തലത്തില്‍ പത്മഭൂഷണ്‍ മോഹന്‍ലാല്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്കു കൂടുതല്‍ പ്രചോദനം നല്‍കുന്നു എന്നും ലാല്‍ കെയെര്‍സ് ഭാരവാഹികള്‍ അറിയിച്ചു.

Other News in this category



4malayalees Recommends