നിങ്ങളുടെ മകളാണ് ഈ സ്ഥാനത്തെങ്കില്‍ ; നിരന്തരമുള്ള ഉപദ്രവവും മൂലം സുശാന്തിന്റെ സ്ഥാനത്ത് നിങ്ങളുടെ മകന്‍ അഭിഷേകാണ് ആത്മഹത്യ ചെയ്തതെങ്കില്‍ നിങ്ങള്‍ ഇതുതന്നെ പറയുമോ? ജയ ബച്ചന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ബിജെപി എംപി

നിങ്ങളുടെ മകളാണ് ഈ സ്ഥാനത്തെങ്കില്‍ ; നിരന്തരമുള്ള ഉപദ്രവവും മൂലം സുശാന്തിന്റെ സ്ഥാനത്ത് നിങ്ങളുടെ മകന്‍ അഭിഷേകാണ് ആത്മഹത്യ ചെയ്തതെങ്കില്‍ നിങ്ങള്‍ ഇതുതന്നെ പറയുമോ? ജയ ബച്ചന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കി ബിജെപി എംപി
പാര്‍ലമെന്റില്‍ നടിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയ ബച്ചന്‍ എം.പി. നടത്തിയ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് നടി കങ്കണ റണൗട്ട്. സിനിമ മേഖല ലഹരി മരുന്നിന് അടിപ്പെട്ടുവെന്ന് ബി.ജെ.പി എം.പിയും നടനുമായ രവി കിഷന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയ്ക്ക് ജയാ ബച്ചന്‍ നടത്തിയ പ്രതികരണമാണ് കങ്കണയെ ചൊടിപ്പിച്ചത്.


'എന്റെ സ്ഥാനത്ത് നിങ്ങളുടെ മകളായ ശ്വേതയെയാണ് കൗമാരപ്രായത്തില്‍ ഇത്തരത്തില്‍ മാരകമായി മര്‍ദ്ദിക്കുകയും മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ജയ ജി, നിങ്ങള്‍ ഇതുതന്നെ പറയുമോ? ഭീഷണിപ്പെടുത്തലും നിരന്തരമുള്ള ഉപദ്രവവും മൂലം സുശാന്തിന്റെ സ്ഥാനത്ത് നിങ്ങളുടെ മകന്‍ അഭിഷേകാണ് ആത്മഹത്യ ചെയ്തതെങ്കില്‍ നിങ്ങള്‍ ഇതുതന്നെ പറയുമോ? ഞങ്ങളോടും ഒന്ന് അനുകമ്പ കാണിക്കുക 'കങ്കണ ട്വിറ്ററില്‍ കുറിച്ചു.

ചില ആളുകളുടെ പേരില്‍ സിനിമ വ്യവസായത്തെ അടച്ച് ആക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സിനിമ വ്യവസായത്തെ കുറിച്ച് നമ്മുടെ തന്നെ അംഗങ്ങളിലൊരാള്‍ ലോക്‌സഭയില്‍ ഇന്നലെ നടത്തിയ പ്രസ്താവന തന്നെ ശരിക്കും അമ്പരപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തു. പാല് കൊടുത്ത കൈയ്ക്ക് തന്നെ കടിക്കുന്നതാണ് ഇത്' രവി കിഷന്റെ പ്രസ്താവനയ്ക്ക് ഇതായിരുന്ന ജയ രാജ്യസഭയില്‍ പറഞ്ഞത്.

Other News in this category



4malayalees Recommends