സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷയുടെ മരണത്തില്‍ ദുരൂഹത നീക്കാന്‍ സിബിഐ ; റിയയുടെ വാട്‌സ് ആപ് ചാറ്റുകളില്‍ കുരുങ്ങി പ്രമുഖര്‍

സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷയുടെ മരണത്തില്‍ ദുരൂഹത നീക്കാന്‍ സിബിഐ ; റിയയുടെ വാട്‌സ് ആപ് ചാറ്റുകളില്‍ കുരുങ്ങി പ്രമുഖര്‍
സുശാന്തിന്റെയും മുന്‍ മാനേജര്‍ ദിഷയുടേയും മരണത്തില്‍ ബന്ധമുണ്ടോയെന്ന അന്വേഷണത്തില്‍ സിബിഐ. പ്രാഥമിക അന്വേഷണ ശേഷം ഡല്‍ഹിയിലേക്ക് മടങ്ങിയ സിബിഐ വൈകാതെ മുംബൈയിലെത്തും

മരണ കാരണമറിയാനായി എംയിംസിലെ ഫോറന്‍സിക് വിഭാഗവും ഉടന്‍ പരിശോധനാ റിപ്പോര്‍ട്ട് കൈമാറും. പോസ്റ്റ്‌മോര്‍ട്ടം, ആന്തരിക അവയവ പരിശോധനാ റിപ്പോര്‍ട്ടുകള്‍ വിശദമായി അന്വേഷണ സംഘം പരിശോധിക്കും.


സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസില്‍ നടന്റെ മുന്‍ മാനേജറായ ശ്രുതി മോദി, ജയ സഹ എന്നിവരെ എന്‍സിബി ഉടന്‍ ചോദ്യം ചെയ്‌തേക്കും.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട റിയയുടെ വാട്‌സ്ആപ് ചാറ്റുകളില്‍ ശ്രുതിയുടേയും ജയയുടേയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് എന്‍സിബി പറയുന്നത്.

Other News in this category



4malayalees Recommends