അമേരിക്കയില്‍ ഇപ്പോഴാണ് ആദ്യ വനിതാ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത് ; എന്നാല്‍ ഇന്ത്യയിലോ ? 50 വര്‍ഷം മുമ്പ് ഇന്ദിരാഗാന്ധിയെ ഇന്ത്യ തെരഞ്ഞെടുത്തു ; പ്രിയങ്ക ഗാന്ധി

അമേരിക്കയില്‍ ഇപ്പോഴാണ് ആദ്യ വനിതാ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത് ; എന്നാല്‍ ഇന്ത്യയിലോ ? 50 വര്‍ഷം മുമ്പ് ഇന്ദിരാഗാന്ധിയെ ഇന്ത്യ തെരഞ്ഞെടുത്തു ; പ്രിയങ്ക ഗാന്ധി
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തില്‍ ആദരവ് അര്‍പ്പിച്ച് കൊച്ചുമകളും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. നവംബര്‍ 19നാണ് ഇന്ദിരഗാന്ധിയുടെ ജന്മദിനം. അമേരിക്കയില്‍ ഇപ്പോഴാണ് വൈസ് പ്രസിഡന്റായി കമല ഹാരിസ് എന്ന വനിതയെ തെരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിര ഗാന്ധിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.


കമല ഹാരിസിനെ ആദ്യ വനിത യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തില്‍, 50 വര്‍ഷം മുമ്പ് ഇന്ത്യ ഒരു വനിത പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തുവെന്ന് മനസിലാക്കണം. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ഇന്ദിര ഗാന്ധിയുടെ ശക്തിയും ധൈര്യവും പ്രചോദനമാണ്' പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Other News in this category



4malayalees Recommends