യു.എ.ഇയിലെ മസ്ജിദുകളില്‍ ഇന്ന് മുതല്‍ ജുമുഅ പുനരാരംഭിക്കും

യു.എ.ഇയിലെ മസ്ജിദുകളില്‍ ഇന്ന് മുതല്‍ ജുമുഅ പുനരാരംഭിക്കും
യു.എ.ഇയിലെ മസ്ജിദുകളില്‍ ഇന്ന് മുതല്‍ ജുമുഅ പുനരാരംഭിക്കും. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളില്‍ ജുമുഅ തുടങ്ങുന്നത്. ദുബൈയിലെ 766 പള്ളികളും, ഷാര്‍ജയിലെ 487 പള്ളികളും ജുമുഅക്കായി തുറക്കുമെന്ന് മതകാര്യവകുപ്പുകള്‍ അറിയിച്ചു. മറ്റ് എമിറേറ്റുകളിലും കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളില്‍ ജുമുഅ നടക്കും. ശേഷിയുടെ 30 ശതമാനം വിശ്വാസികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

ജുമുഅക്ക് അരമണിക്കൂര്‍ മുമ്പ് മാത്രമേ പള്ളികള്‍ തുറക്കൂ. പത്ത് മിനിറ്റില്‍ ഖുത്തുബയും നമസ്‌കാരവും അവസാനിപ്പിക്കും. നമസ്‌കാരം കഴിഞ്ഞാല്‍ അരമണിക്കൂറില്‍ പള്ളി അടക്കും. വിശ്വാസികള്‍ മാസ്‌ക് ധരിച്ചിരിക്കണം. മുസല്ലകള്‍ വീട്ടില്‍ നിന്ന് കൊണ്ടുവരണം. പള്ളിക്ക് സമീപത്തെ ഷെഡുകളിലും നമസ്‌കരിക്കാം. വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താന്‍. നമസ്‌കാരത്തിലും ശാരീരിക അകലം പാലിക്കണം. ഖുര്‍ആന്‍ വീട്ടില്‍ നിന്ന് കൊണ്ടുവരണം. പാരായണത്തിന് മൊബൈലും ടാബും ഉപയോഗിക്കാം.


Other News in this category



4malayalees Recommends