യുക്മ കലണ്ടര്‍ വിതരണം യു കെ യുടെ വിവിധ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.......... പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്ന സൗജന്യ സ്‌പൈറല്‍ കലണ്ടര്‍....... അംഗങ്ങളല്ലാത്തവര്‍ക്കും കലണ്ടര്‍ ലഭ്യമാണ്......

യുക്മ കലണ്ടര്‍ വിതരണം യു കെ യുടെ വിവിധ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.......... പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്ന സൗജന്യ സ്‌പൈറല്‍ കലണ്ടര്‍....... അംഗങ്ങളല്ലാത്തവര്‍ക്കും കലണ്ടര്‍ ലഭ്യമാണ്......
യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ്) പുറത്തിറക്കിയ 2021 ബഹുവര്‍ണ്ണ സൗജന്യ സ്‌പൈറല്‍ കലണ്ടര്‍ യു.കെയുടെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം പൂര്‍ത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, ഈ വര്‍ഷവും യു.കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരവും യുക്മക്ക് അഭിമാനവുമാകും.


ഈ വര്‍ഷം പതിനയ്യായിരം കലണ്ടറുകളാണ് വിതരണം ചെയ്യുന്നത്. യു.കെയിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന യുക്മ കലണ്ടര്‍, ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ്മ വയ്ക്കുവാനും, ഇയര്‍ പ്ലാനര്‍ ആയും ഉപയോഗിക്കാവുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കലണ്ടറായി ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, പരമ്പരാഗത കലണ്ടറുകളുടെ മനോഹാരിതയും പ്രസക്തിയും ഒട്ടും നഷ്ട്ടപ്പെട്ടിട്ടില്ലെന്നത് യുക്മ കലണ്ടറുകളുടെ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍നിന്നും മനസിലാക്കുവാന്‍ സാധിക്കും.


ഇംഗ്ലണ്ടിലെ എല്ലാ കൗണ്ടികളിലെയും തെരെഞ്ഞെടുക്കപ്പെട്ട കോണ്‍ടാക്ട് പോയിന്റുകളില്‍ ആണ് കലണ്ടര്‍ എത്തിച്ചിരിക്കുന്നത്. ഒപ്പം വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ്,നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ എല്ലാ പ്രധാന നഗരങ്ങളിലും യുക്മ കലണ്ടര്‍ ഇതിനകം എത്തിച്ചു കഴിഞ്ഞു. യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ അസോസിയേഷനുകള്‍ അതാത് റീജിയണല്‍ പ്രസിഡന്റുമാരുടെ പക്കല്‍നിന്നോ, മുന്‍കൂട്ടി അറിയിച്ചിരിക്കുന്ന കളക്ഷന്‍ പോയിന്റുകളില്‍നിന്നോ കലണ്ടറുകള്‍ കൈപ്പറ്റാവുന്നതാണ്.



താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും യുക്മ കലണ്ടറിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്:


UUKMA Calendar Request form 2021


UUKMA Calendar Request form 2021

Please submit your details. We will arrange the delivery at the earliest.



2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ആകര്‍ഷകമായ ഒരു സമ്മാന പദ്ധതിയും സൗജന്യമായിത്തന്നെ യുക്മ ഒരുക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്രാന്‍ഡ് ന്യൂ കാര്‍ സമ്മാനമായി നല്‍കിയിരുന്ന യുക്മ യുഗ്രാന്റ് ലോട്ടറി കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇത്തവണ നടത്താനായില്ല. അതിന് പകരമായി 2021ല്‍ എല്ലാ മാസവും നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കത്തക്ക വിധത്തിലുള്ള സൗകര്യമാണ് യുക്മ ഒരുക്കിയിട്ടുള്ളത്. യുക്മ യുഗ്രാന്റ് ഒരു ലോട്ടറിയ്ക്ക് പത്ത് പൗണ്ട് ആയിരുന്നുവെങ്കില്‍ തികച്ചും സൗജന്യമായിട്ടാണ് കലണ്ടറിനൊപ്പമുള്ള സമ്മാനപദ്ധതി യുക്മ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഒരു സാധാരണ മലയാളി കുടുംബത്തിന് അത്യാവശ്യം ബന്ധപ്പെടേണ്ടി വരുന്ന സേവന ദാതാക്കളെയാണ് ഈ വര്‍ഷവും യുക്മ കലണ്ടറില്‍ കൂടി പരിചയപ്പെടുത്തുന്നത്. യു കെ യിലെ ഇന്‍ഷ്വറന്‍സ് രംഗത്തെ പ്രമുഖ മലയാളി സംരംഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസും, നാട്ടിലേക്ക് ചുരുങ്ങിയ ചിലവില്‍ ഏറ്റവും വേഗം പണം അയക്കുന്നതുല്‍പ്പെടെ നിരവധി സേവനങ്ങള്‍ ചെയ്തു തരുന്ന മുത്തൂറ്റ് ഗ്‌ളോബല്‍, യു.കെയിലെ പ്രമുഖ മലയാളി സോളിസിറ്റെഴ്‌സ് ആയ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, പ്രമുഖ നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സ്ഥാപനം എന്‍വിരറ്റ്‌സ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡ്, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും, ബിസിനസ്സുകാര്‍ക്കും മറ്റും ഉപകാരപ്രദമായ സേവനം ചെയ്യുന്ന സീകോം അക്കൗണ്ടന്‍സി സര്‍വീസ്, യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്യൂഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്‌സ്, പ്രമുഖ ആക്‌സിഡന്റ് ക്ലെയിം കമ്പനിയായി ഷോയി ചെറിയാന്‍ ആക്‌സിഡന്റ് ക്ലെയിംസ് ലിമിറ്റഡ്, ഭക്ഷ്യവിതരണ രംഗത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വിശ്വസ്ത സ്ഥാപനം വിശ്വാസ് ഫുഡ്‌സ് എന്നിവരാണ് ഈ വര്‍ഷത്തെ യുക്മ കലണ്ടറിനെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലയാളി സംരംഭകര്‍.


കോവിഡ്, ലോക്ഡൗണ്‍ പശ്ചാത്തലത്തിലാണ് കലണ്ടര്‍ വിതരണത്തിന് കാലതാമസം നേരിട്ടതെന്നും യുക്മ കലണ്ടര്‍ 2021 സ്വന്തമാക്കുന്നതിനുള്ള അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്നും ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള , ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.


കലണ്ടര്‍ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ (07702862186), ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് (07723956930), ജോയിന്റ് സെക്രട്ടറി സെലീന സജീവ് (07507519459) എന്നിവരുമായി നേരിട്ടോ, യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേനയോ ബന്ധപ്പെടേണ്ടതാണ്.



താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി യുക്മ കലണ്ടറിന് നേരിട്ടും അപേക്ഷിക്കാവുന്നതാണ്:


UUKMA Calendar Request form 2021

https://docs.google.com/forms/d/e/1FAIpQLSfwexaIY8pvIY5j_V1MvVWkjCGuoUD6iiXci1_KJrAQuRS3kA/viewform



Sajish Tom

Other News in this category



4malayalees Recommends