മലയാളത്തിന്റെ എന്നത്തേയും ഇഷ്ട നായിക പാര്‍വതി ജയറാം മനസ്സ് തുറന്നു..ആവേശോജ്ജ്വലമായ ഗ്രാന്‍ഡ്ഫിനാലയോടെ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ജനഹൃദയങ്ങളിലേക്ക്!!!!

മലയാളത്തിന്റെ എന്നത്തേയും ഇഷ്ട നായിക പാര്‍വതി ജയറാം മനസ്സ് തുറന്നു..ആവേശോജ്ജ്വലമായ ഗ്രാന്‍ഡ്ഫിനാലയോടെ ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ജനഹൃദയങ്ങളിലേക്ക്!!!!

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ We Shall Overcome കഴിഞ്ഞ പന്ത്രണ്ട് ആഴ്ചകളായി നടത്തി വന്നിരുന്ന ട്യൂട്ടര്‍വേവ്‌സ് ലണ്ടന്‍ രാജ്യാന്തര നൃത്തോത്സവത്തിനു ആവേശകരമായ സമാപനം. മലയാളത്തിന്റെ മനം കവര്‍ന്നപ്രീയ സിനിമ താരം പാര്‍വതി ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത നൃത്തോത്സവത്തിന്റെ ഗ്രാന്‍ഡ് ഫിനാലെലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു.


2020 നവംബര്‍ പതിനഞ്ചാം തിയതി പ്രശസ്ത നര്‍ത്തകിയും സിനിമ താരവുമായ ലക്ഷ്മി ഗോപാലസ്വാമിഉത്ഘാടന കര്‍മ്മം നിര്‍വഹിച്ച ലൈവ് രാജ്യാന്തര നൃത്തോത്സവത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രശസ്തരും പ്രഗല്ഫരുമായ നര്‍ത്തകര്‍ തങ്ങളുടെ അത്യുജ്ജ്വല നടന വൈവിധ്യങ്ങളിലൂടെ പ്രേക്ഷകമനസ്സുകളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. കഴിഞ്ഞ പന്ത്രണ്ടു ആഴ്ചകളിലായി സെലിബ്രിറ്റികള്‍ഉള്‍പ്പെടെ നിരവധി പ്രൊഫഷണല്‍ നര്‍ത്തകരാണ് ഈ അന്താരാഷ്ട്ര നൃത്തോത്സവത്തില്‍ അണിനിരന്നത്.

ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്നും നിരവധി തവണ അവാര്‍ഡ് നേടിയിട്ടുള്ള സീനിയര്‍ ആര്‍ട്ടിസ്റ്റ് സുപ്രശസ്തമോഹിനിയാട്ടം നര്‍ത്തകി ജയപ്രഭ മേനോന്‍ (ഡല്‍ഹി) അവതരിപ്പിച്ച മോഹിനിയാട്ടത്തിന്റെ നൃത്തചുവടുകളോടെയാണ് ഗ്രാന്‍ഡ് ഫിനാലേക്കു തുടക്കം കുറിച്ചത്.

തുടര്‍ന്ന് ലൈവില്‍ എത്തിയ പാര്‍വതി ജയറാം, പ്രേക്ഷകരോട് മനസ്സ് തുറന്നു. സിനിമയിലേക്കുള്ള തന്റെപ്രവേശനവും, സിനിമ അനുഭവങ്ങളും. ജയറാമുമായുള്ള വിവാഹവും സിനിമയില്‍ നിന്നു മാറിനില്‍ക്കാനുള്ളസാഹചര്യവുമൊക്കെ താരം പങ്കുവെച്ചു.

തുടര്‍ന്നു ബാംഗ്ലൂര്‍ നൃത്ത്യ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് ഡയറക്ടറും പ്രശസ്ത നര്‍ത്തകിയുമായ ഗായത്രിചന്ദ്രശേഖറിന്റെ നൃത്ത പ്രകടനങ്ങളായിരുന്നു.

കലാമണ്ഡലം സോഫിയ സുദീപ്, കലാമണ്ഡലം ഷീനാ സുനില്‍ എന്നിവരുടെ അവിസ്മരണീയങ്ങളായ നൃത്തനൃത്ത്യങ്ങള്‍ ഗ്രാന്‍ഡ് ഫിനാലെക്ക് മാറ്റുകൂട്ടി.

യു.കെയിലെ പ്രമുഖ നര്‍ത്തകരായ ബ്രീസ് ജോര്‍ജ് ,മഞ്ജു സുനില്‍, സ്വരൂപ് മേനോന്‍ എന്നിവരുടെ മാസ്മരിക നൃത്ത പ്രകടനങ്ങള്‍ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി, പാര്‍വതി ജയറാം അഭിനയിച്ച സിനിമകളിലെ ഗാന രംഗങ്ങള്‍ ഉള്‍പ്പെടുത്തി ബ്രീസ് ജോര്‍ജ് കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിച്ച നൃത്ത പ്രകടനംഅവിസ്മരണീയമായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യുക്മയുടെ ദേശീയ കലാമേളയില്‍ കലാപ്രതിഭപട്ടം തുടര്‍ച്ചയായി രണ്ട് വട്ടം നേടിയ ടോണി അലോഷ്യസ് അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷന്‍, യുക്മകലാതിലകം ആനി അലോഷ്യസ് അവതരിപ്പിച്ച മോഹിനിയാട്ടം, നോട്ടിങ്ങ്ഹാമില്‍ നിന്നുള്ള പാര്‍വതി പിള്ളയുംസംഘവും അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷന്‍ ഡാന്‍സ്, കോഴിക്കോട് നിന്നുള്ള അബീന രാജേഷ് എന്നിവരുടെ നൃത്തങ്ങളും ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ചാരുത പകര്‍ന്നു

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സൂപ്പര്‍ഹിറ്റ് മലയാള സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിലെ വിസ്മയിപ്പിക്കുന്നനൃത്തപ്രകടനം ചിട്ടപ്പെടുത്തിയ എസ് ഡാന്‍സ് കമ്പനി എത്തിയത് രണ്ടു തകര്‍പ്പന്‍ ബോളിവുഡ് നൃത്തരൂപങ്ങളുമായാണ്.പ്രധാന അധ്യാപകനും കൊറിയോഗ്രാഫറുമായ സാബുവും സഹോദരന്‍ ജോബിനുമാണ്‌ജെ.എസ് ഡാന്‍സ് കമ്പനിയുടെ അമരക്കാര്‍.

യു.കെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ് ദീപ നായരാണ് കലാഭവന്‍ലണ്ടന് വേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്ത് അവതരിപ്പിച്ചത്.

കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്‌സണ്‍ ജോര്‍ജ്, 'വീ ഷാല്‍ഓവര്‍ കം' ഓര്‍ഗനൈസിംഗ് ടീം അംഗങ്ങങ്ങളായ റെയ്‌മോള്‍ നിധീരി, ദീപ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യ നായര്‍തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

യുകെയിലെ പ്രമുഖ എഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്‌സ്, അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ്, മേരാകീബൊട്ടീക്, പാലാ, ഷീജാസ് ഐടി മാള്‍ കൊച്ചി, !രാജു പൂക്കോട്ടില്‍ തുടങ്ങിയവരാണ് അന്താരാഷ്ട്രനൃത്തോത്സവം സ്‌പോണ്‍സര്‍ ചെയ്യുന്നത്.

ഗ്രാന്‍ഡ് ഫൈനലായിലെ നൃത്ത പ്രകടങ്ങളും പാര്‍വതി ജയറാമുമായുള്ള ഇന്റര്‍വ്യൂവും കാണാന്‍ ഈ ലിങ്കില്‍ക്ലിക്ക് ചെയ്യുക: https://fb.watch/3thhOxPJN2/

Other News in this category



4malayalees Recommends