ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയ്ക്ക് നവ നേതൃത്വം

ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയ്ക്ക് നവ നേതൃത്വം
ബ്രിസ്റ്റോള്‍ മലയാളികളുടെ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി രൂപം കൊണ്ട ബ്രിസ്‌ക 2021-22 വര്‍ഷത്തിലേക്കുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ടോം ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന കമ്മറ്റി യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ബ്രിസ്റ്റോളിലെ വിവിധ പ്രാദേശിക അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന 16 അംഗ കമ്മറ്റിയില്‍ നിന്നും പ്രസിഡന്റായി ജാക്‌സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറിയായി നൈസെന്റ് ജേക്കബ്, ട്രഷററായി ബിജു രാമന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ജെയിംസ് ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ബിജു പോള്‍ (ജോയിന്റ് സെക്രട്ടറി), രാജന്‍ ഉലഹന്നാന്‍ (ജോയിന്റ് ട്രഷറര്‍), ജാനിസ് ജെയിന്‍, ബിനോയി മാണി, അബ്രഹാം മാത്യു (ആര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ്,നൈജില്‍ കുര്യന്‍, മനോജ് ജോണ്‍, ഷിജു ജോര്‍ജ് (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ്, ജോബിച്ചന്‍ ജോര്‍ജ് (പിആര്‍ഒ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് ജാക്‌സണ്‍ ജോസഫും സെക്രട്ടറി നൈസന്റ് ജേക്കബും കമ്മറ്റിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. മികച്ച നേതൃത്വം നല്‍കിയ മുന്‍ ഭരണ സമിതിയ്ക്ക് നന്ദി പറയുകയും പുതിയ ഭാരവാഹികള്‍ക്ക് എല്ലാ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ലോക്ഡൗണിന്റെ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നതിന് അനുസരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും യോഗം തീരുമാനിച്ചു.

Other News in this category



4malayalees Recommends